Featured The Origin Story

‘പൊട്ട്’ വെറും പൊട്ടല്ല…! ഇന്ത്യന്‍ സ്ത്രീകള്‍ എന്തിനാണ് പൊട്ടു തൊടുന്നത് ?

സൗന്ദര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രതീകമായിട്ടാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാധാരണയായി പൊട്ടു വയ്ക്കാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സ്തീകള്‍ ‘ബിന്ധി’ എന്ന് വിളിക്കുന്ന, നെറ്റിയില്‍ പുരികങ്ങള്‍ക്ക് ഇടയില്‍ തൊടുന്ന പൊട്ടിന് ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ആഴത്തില്‍ വേരുകളുണ്ട്. അവബോധത്തിന്റെയും ആത്മീയ ഉള്‍ക്കാഴ്ചയുടെയും കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്ന അജ്ന ചക്ര അല്ലെങ്കില്‍ ‘മൂന്നാം കണ്ണി’ലാണ് ഇത് തൊടുന്നത്. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രീതിയുടെയും പ്രതീകമാണ് പൊട്ട്.

‘ബിന്ദു’ എന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് ‘ബിന്ധി’ എന്ന പദമുണ്ടായത്. ഹിന്ദു സംസ്‌ക്കാരത്തില്‍ ‘പൊട്ട്’ പരമ്പരാഗതമായി നെറ്റിയുടെ നടുവിലുള്ള ജ്ഞാനത്തിന്റെ ഇരിപ്പിടമായ ‘മൂന്നാം കണ്ണിനെ’ പ്രതീകരിക്കുന്നു. ഈ സ്ഥലം ശരീരത്തിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹ മോതിരത്തിന് സമാനമായി സ്ത്രീകള്‍ തങ്ങളുടെ വൈവാഹിക നില സൂചിപ്പിക്കാന്‍ പലപ്പോഴും ബിന്ധി ധരിക്കുന്നു. ചുവന്ന ബിന്ധി, ശക്തി ദേവതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത് സ്നേഹം, ഫലഭൂയിഷ്ഠത, സംരക്ഷണം എന്നിവയെ പ്രതീകമായാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ കരുതുന്നത്. വേദകാലങ്ങളില്‍, ‘തിലക്’ എന്നറിയപ്പെട്ടിരുന്ന ബിന്ധി, ദിവ്യാനുഗ്രഹത്തിന്റെ പ്രതീകമായി ആചാരങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നു. ബിന്ധിക്ക് ആത്മീയ വേരുകള്‍ മാത്രമല്ല, മാനസിക വ്യക്തത, വൈകാരിക സന്തുലിതാവസ്ഥ, ക്ഷേമം എന്നിവയേയും സഹായിക്കുന്നു.

നെറ്റിയില്‍ മൃദുവായി അമര്‍ത്തിയാല്‍ തലവേദന ഒഴിവാക്കാനും സൈനസുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശരീരത്തിലെ ഊര്‍ജപ്രവാഹം സുസ്ഥിരമാക്കുന്നതിലൂടെ കാഴ്ചശക്തി, ചര്‍മ്മത്തിന്റെ ആരോഗ്യം, കേള്‍വി എന്നിവ മെച്ചപ്പെടുത്തും. സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പൊട്ടിന്റെ വേരുകള്‍ പാരമ്പര്യത്തിലാണ് തൊട്ടു നില്‍ക്കുന്നതെങ്കിലും ഇന്ന് ഇത് ഒരു ട്രെന്‍ഡി ഫാഷന്‍ ആക്സസറി കൂടിയാണ്. വിവിധ നിറങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലും ബിന്ധി കണ്ടെത്താം, പലപ്പോഴും വസ്ത്രങ്ങള്‍ക്ക് ചേരുന്ന തിളക്കമോ നിറമോ ചേര്‍ക്കുന്നു.

ബോളിവുഡ് സിനിമകളും പോപ്പ് സംസ്‌കാരവും ബിന്ധിയെ ജനപ്രിയമാക്കിയിട്ടുണ്ട്, ഇത് സ്ത്രീത്വത്തിന്റെയും ചാരുതയുടെയും ശാക്തീകരണത്തിന്റെയും പ്രതീകമായി. സെലീന ഗോമസ് തന്റെ ‘കം ആന്‍ഡ് ഗെറ്റ് ഇറ്റ്’ എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടത് പൊട്ട് തൊട്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *