Oddly News

ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍

അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍.  ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍.  അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം.  ആശുപത്രിയിലെ രോഗികള്‍ എപ്പോള്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് പറയാന്‍ കഴിയുന്നതിന് മുന്നേ ഓസ്‌കാറിന് ഇത് കൃത്യമായി എങ്ങനെ അറിയാം.

മരണം അടുത്ത ഒരു രോഗിയുടെ ശരീരത്തിലെ മൃതകോശങ്ങളില്‍ നിന്ന് പുറത്ത് വരുന്ന രാസ വസ്തുക്കള്‍ മണത്തറിയാന്‍ ഓസ്‌കാറിന് കഴിഞ്ഞിരുന്നു എന്നാണ് ചില ഗവേഷകര്‍ പറയുന്നത്.അതിനാല്‍ ആണത്രെ ഓസ്‌കാര്‍ മരണത്തോടടുക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അടുത്ത് വന്ന് കിടക്കുകയും പ്രത്യേക അടുപ്പം കാട്ടുകയും ചെയ്തത്.ഓസ്‌കാര്‍ 2005ലാണ് ഈ ആസുപത്രിയിലെത്തുന്നത്. ഇവിടെ എത്തിയതിന് ആറ് മാസത്തിന് ശേഷമാണ് ഓസ്‌കാറിന്‍രെ വിചിത്രമായ കഴിവിനെ കുറിച്ച് ഡോക്ടറുമാര്‍ അറിയുന്നത്.ഓസ്‌കാറിന്റെ പ്രവചനം എല്ലാം ശരിയല്ലായെങ്കിലും ഏകദേശം 100 ഓളം പേരുടെ മരണം ഓസ്‌കാര്‍ കൃത്യമായി പ്രവചിച്ചു. എന്നാല്‍ 2022ല്‍ തന്റെ 17ാം വയസ്സില്‍ ഓസ്‌കാര്‍ ലോകത്തിനോട് വിടപറഞ്ഞു.