Oddly News

ആരാണ് സാറാ ശതാവരി ; ‘മിസ് എഐ’ സൗന്ദര്യമത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെപ്പറ്റി അറിയേണ്ടതെല്ലാം

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് രൂപം നല്‍കിയ കൃത്രിമമോഡലുകളുടെ സൗന്ദര്യമത്സരത്തില്‍ ആദ്യ പത്തില്‍ എത്തിയ സുന്ദരികളുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രതിനിധിയായ സാറ ശതാവരിയും. ഫാന്‍വ്യൂ എഐ സൃഷ്ടിച്ച മോഡലുകള്‍ക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന സാറയുടെ സൃഷ്ടാവ് പിസിഒഎസ് ആന്റ് ഡിപ്രഷന്‍ വാരിയേഴ്‌സാണ്.

ഭക്ഷണപ്രിയ, യാത്രാ-ഫാഷന്‍ പ്രേമി എന്നാണ് ഡിജിറ്റല്‍ മോഡലിന് നല്‍കിയിട്ടുള്ള ബയോ. ആരോഗ്യം, കരിയര്‍ വികസനം, ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടുകൊണ്ട് ‘വ്യക്തികളെ അവരുടെ മികച്ച ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക’ എന്നതാണ് ശതാവരി ലക്ഷ്യമിടുന്നത്. ‘തന്റെ അനുയായികളുമായി ആഴത്തില്‍ ബന്ധപ്പെടുന്നതിനും അവരെ ദിവസവും പ്രചോദിപ്പിക്കുന്നതിനും ആരോഗ്യത്തെക്കുറിച്ചും ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും ബ്ലോഗുകള്‍ ‘എഴുതുന്ന’ ഒരു വെബ്സൈറ്റും ‘ഡിജിറ്റല്‍ ദിവയ്ക്ക്’ ഉണ്ട്.

പിഎംഎച്ച് ബയോകെയറിന്റെ ‘ബ്രാന്‍ഡ് അംബാസഡര്‍’ ആയ സാറ ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള ”സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍” കൂടിയാണ്. സുന്ദരയിടെ ഇന്‍സ്റ്റാഗ്രാം പേജില്‍ 7,500-ലധികം ഫോളോവേഴ്സുണ്ട്. കൃത്രിമ മോഡലുകളും സ്വാധീനം ചെലുത്തുന്നവരും കിരീടത്തിനും ക്യാഷ് പ്രൈസിനും മറ്റ് പ്രോഗ്രാമുകള്‍ക്കുമായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഇടമാണ് ‘മിസ് എഐ’ മത്സരം. മത്സരാര്‍ത്ഥികളെ അവരുടെ സൗന്ദര്യം, സാങ്കേതിക വൈദഗ്ധ്യം, സാമൂഹിക സ്വാധീനം എന്നിവ വിലയിരുത്തും.

എഐ സൃഷ്ടിച്ച രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെ നാല് ജഡ്ജിമാരുടെ പാനല്‍ എഐ അധിഷ്ഠിതമായ ദിവാസിനെ വിലയിരുത്തും. ഐറ്റാന ലോപ്പസും എമിലി പെല്ലെഗ്രിനിയും പ്രധാന ജഡ്ജിമാരായുള്ള പാനലില്‍ സൗന്ദര്യമത്സര ചരിത്രകാരനും എഴുത്തുകാരനുമായ സാലി-ആന്‍ ഫോസെറ്റ്, സംരംഭകനും പിആര്‍ ഉപദേശകനുമായ ആന്‍ഡ്രൂ ബ്ലോച്ച് എന്നിവരാണ് മറ്റ് രണ്ട് ജഡ്ജിമാര്‍. മികച്ച മൂന്ന് മിസ് എഐ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് മൊത്തം 20,000 ഡോളറിലധികമാണ്. മിസ് എഐ ആയി കിരീടമണിഞ്ഞ എഐ സ്രഷ്ടാവിന് 5,000 ഡോളര്‍ ക്യാഷ് പ്രൈസും എഐ മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും പിആര്‍ സേവനങ്ങളും മറ്റും ലഭിക്കും.