യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസ ട്രംപുമായി പ്രണയത്തിലാണ് എന്ന് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വനേസയുടെ ഭൂതകാലവും പ്രണയവും വീണ്ടും ചര്‍ച്ചയാകുന്നു.
ഇവരുടെ കാമുകന്മാരുടെ പട്ടികയില്‍ സാക്ഷാല്‍ ലിയനാര്‍ഡോ ഡീ കാപ്രിയോ മുതല്‍ മന്‍ഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് . 2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിനെ വനേസ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 5 കുട്ടികളുമുണ്ട്.
1977ലായിരുന്നു വനേസയുടെ ജനനം. ദ് ഡൈ്‌വറ്റ് എന്ന സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. അമ്മ ഒരു മോഡലിങ് ഏജന്‍സി നടത്തിയിരുന്നു. അമ്മയുടെ പാത പിന്‍തുടര്‍ന്ന് മോഡലിങ്ങിന്റെ വഴിയെയാണ് വനേയ കരിയര്‍ ആരംഭിക്കുന്നത്. 20 വയസ്സ് വരെ മോഡലിങ് തുടര്‍ന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. പിന്നീട് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
ജാക്ക് നിക്കോള്‍സണ്‍, ഡയാന്‍ കീറ്റണ്‍, കിയാനു എന്നിവര്‍ക്കൊപ്പം 2003ല്‍ പുറത്തിറങ്ങിയ സംതിങ്‌സ് ഗോട്ട ഗിവ് സിനിമയില്‍ ഇവര്‍ അഭിനയിച്ചു. ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. പിന്നീട് സഹോദരിയുമായി ചേര്‍ന്ന് സെസ്സ എന്ന പേരില്‍ വനേസ ഒരു നൈറ്റ് ക്ലബ് ആരംഭിച്ചു. 2010ല്‍ ലാ പോഷെ എന്ന പേരില്‍ ഹാന്‍ഡ് ബാഗുകള്‍ പുറത്തിറക്കി.
കൗമാരകാലത്ത് ലാറ്റിന്‍ കിങ്‌സ് എന്ന ഗുഢസംഘത്തിന്റെ അംഗമായ വാലന്റിനുമായി പ്രണയത്തിലായി. പിന്നീട് ലിയോനാര്‍ഡോ ഡികാപ്രിയോയുമായി പ്രണയം പൂവിട്ടു. ആ ബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് സൗദി രാജ കുടുംബത്തിലുള്ള ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദുമായി പ്രണയം. ആ ബന്ധത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് ട്രംപ് ജൂനിയറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.എന്നാല്‍ 2018 ല്‍ ഇരുവരും വിവാഹമോചനം നേടി.
ടൈഗര്‍ വുഡ്‌സുമായി വനേസ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ടൈഗര്‍ വുഡ്‌സ് അത് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.’ നീ എനിക്കൊപ്പ മുണ്ടെങ്കിൽ ജീവിതം കൂടുതല്‍ സുന്ദരം” എന്നാണ് വനേസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വുഡ്‌സ് കുറിച്ചത്.2024 മുതല്‍ ഇരുവരും ഡേറ്റിങ്ങിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ടൈഗര്‍ വുഡ്‌സ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നലെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഇരുവരെയും പറ്റി ചര്‍ച്ച ചെയ്യുന്നത്.