Crime

ജസ്വീന്‍ സംഘ, ലോസ് ഏഞ്ചല്‍സിലെ മയക്കുമരുന്ന് റാണി, മാത്യൂപെറി കൊലക്കേസില്‍ പോലീസ് തിരയുന്നു

ഹോളിവുഡ് നടന്‍ മാത്യൂപെറി കൊല്ലപ്പെട്ട സംഭവത്തില്‍ ലോസ് ഏഞ്ചല്‍സ് പോലീസ് തെരയുന്നവരില്‍ ‘ലോസ് ഏഞ്ചല്‍സിലെ കെറ്റാമൈന്‍ രാജ്ഞി’ എന്ന് വിളിക്കപ്പെടുന്ന ജസ്വീന്‍ സംഘയുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്യു പെറിയെ കൊലപ്പെട്ടത് കെറ്റാമൈന്‍ മാരകമായ രീതിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നെന്നാണ് കണ്ടെത്തല്‍. ഡോസ് മാരകമായ രീതിയില്‍ പെറിക്ക് വിതരണം ചെയ്തതായി കണ്ടെത്തി.

അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് വിവാദനായികയായി മാറിയിട്ടുള്ള ജസ്വീന്‍ സംഘ. 41 കാരി ഇരട്ട ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വമുള്ളയാളാണ്. 54 കാരനായ നടനെ കൊലപ്പെടുത്താന്‍ കെറ്റാമൈന്‍ മാരകമായ ഡോസ് വിതരണം ചെയ്തതിനാണ് ജസ്വീനെതിരേ കേസെടുത്തത്. മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, കുറിപ്പടി മരുന്നുകള്‍ എന്നിവ അടക്കം സംഭരിക്കുകയും പാക്കേജ് ചെയ്യുകയും വില്‍ക്കുകയും ചെയ്തിരുന്ന ഒരു വന്‍ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ റാണിയാണ് ജസ്വീന്‍ എന്നാണ് അമേരിക്കന്‍ പോലീസ് പറയുന്നത്.

ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍, ഫെഡറല്‍ ഏജന്റുമാര്‍ 79 കുപ്പി ലിക്വിഡ് കെറ്റാമൈനും ഏകദേശം 2,000 മെത്ത് ഗുളികകളും കണ്ടെത്തി.
മിസ്റ്റര്‍ പെറിക്ക് വേണ്ടി, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ടു തവണയായി കെറ്റാമൈനിന്റെ 50 കുപ്പികള്‍ തന്റെ സഹായിക്ക് സംഗ നല്‍കിയതായി ആരോപിക്കപ്പെടുന്നു. ഒക്ടോബര്‍ 13-ന് പെറിക്ക് പരീക്ഷിക്കാനായി, ഒരു ഗ്ലാസ് പാത്രത്തില്‍ കെറ്റാമിന്റെ സാമ്പിള്‍ സംഘ അദ്ദേഹത്തിന് ആദ്യം നല്‍കി. അടുത്ത ദിവസം നടന്‍ മയക്കുമരുന്ന് റാണിയില്‍ നിന്ന് 25 കുപ്പികള്‍ വാങ്ങി മടങ്ങി. ഒരാഴ്ച കഴിഞ്ഞ് അയാള്‍ മരുന്നിന്റെ 25 കുപ്പികള്‍ കൂടി വാങ്ങി.

പെറിയുടെ വലിയ ഓര്‍ഡറിനുള്ള നന്ദി സൂചകമായി പെറിയുടെ സഹായിക്ക് സംഘ ‘കെറ്റാമൈന്‍ ലോലിപോപ്പുകള്‍’ വാഗ്ദാനം ചെയ്തു. പെറിയുടെ മരണശേഷം, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ആവശ്യപ്പെടുന്നതും മയക്കുമരുന്നിന്റെ അളവിന്റെ ശക്തിയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണിക്കുന്ന സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ സംഘ തന്റെ സഹായിയോട് പറഞ്ഞു. നടന്റെ മരണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, ഇവര്‍ ടോക്കിയോയിലേക്ക് യാത്ര നടത്തുകയും ചെയ്തു. കെറ്റാമൈന്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചന, മയക്കുമരുന്ന് ഉള്‍പ്പെട്ട പരിസരം പരിപാലിക്കല്‍, മെത്താംഫെറ്റാമൈന്‍, കെറ്റാമൈന്‍ എന്നിവ വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ കൈവശം വച്ചതിന്, കെറ്റാമൈന്‍ വിതരണം ചെയ്തതിന് അഞ്ച് കുറ്റങ്ങളാണ് സംഘയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം തടവ് ലഭിക്കും.