Lifestyle

ഇന്ത്യയിലെ ആദ്യത്തെ ‘ജെൻ ബീറ്റ’ ശിശു ആരാണ്? പട്ടം ഇനി ഫ്രാങ്കിക്ക് മാത്രം സ്വന്തം

2025 പുതിയ പ്രതീക്ഷയോടും പുതിയ സ്വപ്നങ്ങളോടുകൂടെയും പിറവിയെടുത്തു. ദീപങ്ങൾ കൊണ്ട് അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും മധുരം പങ്കുവെച്ചും എല്ലാവരും പുതുവർഷത്തെ ആഘോഷമായി വരവേറ്റു. പലരും പുതുവർഷത്തിൽ പുതിയ പുതിയ പ്രതിജ്ഞകൾ എടുത്തിട്ടുണ്ട്. പോയ വർഷത്തിൽ തങ്ങൾക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ പുതിയ വർഷത്തിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നു പറഞ്ഞവരും കുറവല്ല.

എന്നാല്‍ 2025-ന്റെ പ്രഭാതം അടയാളപ്പെടുത്തുന്നത് മറ്റൊരു സുപ്രധാന സംഭവമാണ്, പുതുവത്സര ദിനമായ ജനുവരി 1-ന് മിസോറാമിലെ ഐസ്വാളിൽ വെച്ച് ‘ജനറേഷൻ ബീറ്റ’ യുടെ ആദ്യത്തെ കുഞ്ഞിനെ ഇന്ത്യ സ്വാഗതം ചെയ്തു.

2025 രാജ്യത്തെ ആദ്യത്തെ ബീറ്റാ കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം .ഡർട്ട്‌ലാങ്ങിലെ സിനഡ് ഹോസ്പിറ്റലിൽ പുലർച്ചെ 12.3 നാണ് കുട്ടി താരത്തിന്റെ ജനനമെന്ന് ഓള്‍ ഇന്ത്യാ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 നും 2039 നും ഇടയിൽ ജനിച്ച കുട്ടികളെ സൂചിപ്പിക്കാൻ ഫ്യൂച്ചറിസ്റ്റ് മാർക്ക് മക്‌ക്രിൻഡിൽ ‘ജെൻ ബീറ്റ’ എന്ന പദം ഉപയോഗിച്ചതോടെ ഇവൻ രാജ്യത്തെ ആദ്യത്തെ ജെൻ ബീറ്റാ ബേബി ആയി. ഫ്രാങ്ക്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഐസ്വാളിലെ ഖത്‌ല ഈസ്റ്റ് ഏരിയയിലെ ദാമ്പദികളായ റാംസിർമവി, ഇസഡ് ഡി റെമ്രുത്സംഗ എന്നിവരുടെ ഇളയ പുത്രനാണ് ഫ്രാങ്കി. രാജ്യത്തെ ആദ്യത്തെ ബീറ്റാ കുഞ്ഞിന് ജന്മം നൽകിയതിൽ അമ്മ സന്തോഷം പ്രകടിപ്പിച്ചു. പുതുതലമുറയുടെ തുടക്കത്തിന്റെ പ്രതീകമായി ജനിച്ച കുഞ്ഞിന് 3.12 കിലോഗ്രാം ഭാരമുണ്ടായിരുന്നു. നവജാതശിശുവിന് ആരോഗ്യനില തൃപ്തികരമാണെന്നും സങ്കീർണതകളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ആശുപത്രിയിലെ ലോംന വാർഡിൽ നിന്നുള്ള സിസ്റ്റർ ലാൽചുവാനവ്മി അറിയിച്ചു.

2035 ഓടെ ‘ജെൻ ബീറ്റ’ തലമുറ ആഗോള ജനസംഖ്യയുടെ 16 ശതമാനം വരും. ഒരു ബ്ലോഗ് പോസ്റ്റിൽ, ഈ കുട്ടികൾ Gen Ys (മില്ലെനിയൽസ്) യുടെയും മുതിർന്ന Gen Zs ന്റെയും സന്തതികളായിരിക്കുമെന്ന് മാർക്ക് മക്‌ക്രിൻഡിൽ വിശദീകരിച്ചു, Gen Beta ശിശുക്കളിൽ പലരും 22-ാം നൂറ്റാണ്ടിൽ ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *