Oddly News

ആരാ ഒരു വെറൈറ്റി ആഗ്രഹിക്കാത്തെ; ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഗോശാലയില്‍, പരിസ്ഥിതി സൗഹാര്‍ദപരമായ വിവാഹം

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളാണെല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതിനായി മനോഹരമായ സ്ഥലങ്ങളാണ് വധു വരന്മാര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്. ഇവിടെ ഒരു പശുത്തൊഴുത്താണ് വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 22ന് മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടക്കുന്നത് ഗോശാലയിലാണ്. പരിസ്ഥിതി സൗഹൃദപരമായാണെത്രേ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്.

ലാല്‍ തിപാര ആദര്‍ശ് ഗോശാലയിലാണ് വിവാഹം നടക്കുന്നത്.20 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഈ ഗോശാല കള്‍ച്ചറല്‍ പവലിയനായി വികസിപ്പിച്ചത്. ഇവിടെ നടക്കുന്ന ആദ്യ വെഡ്ഡിങ്ങാണിത്.

അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുമ്പായി പശുക്കള്‍ക്ക് പുല്ല് നല്‍കണമെന്ന സംസ്‌കാരത്തിന്റെ ഭാഗമാണ്. പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് വിവാഹ ചടങ്ങുകള്‍ ഈ രീതിയില്‍ നടത്തുന്നത്.

വിവാഹഘോഷയാത്ര നടക്കുന്നത് കാളവണ്ടിയിലാണ്. ഇലകൊണ്ട് നിര്‍മിച്ച പാത്രത്തിലാണ് ഭക്ഷണം നല്‍കുക. നിലത്തിരുന്ന് ഭക്ഷണം കഴിക്കണം. പകല്‍ സമയത്താണ് കല്യാണം നടക്കുന്നത്, അതിനാല്‍ വൈദ്യുതി ചെലവ് കുറവായിരിക്കും. അതിഥികള്‍ക്ക് പുല്ലുകൊണ്ട് ഇരിപ്പിടം. ഗോശാലയ്ക്ക് സമീപത്തായി അതിഥികള്‍ക്ക് താമസിക്കുന്നതിന് 40തോളം കുടിലുകളും ഒരുക്കി.