Featured Healthy Food

കിലോയ്ക്ക് 70,000 രൂപ വിലയുള്ള ചീസ് ! ; നിർമിക്കുന്നത് ഈ അപൂർവ മൃഗത്തിന്റെ പാലിൽ നിന്ന്

പാലില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന ഒരു വിഭവമാണ് ചീസ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്നാല്‍ ലോകത്ത് ഏറ്റവും വിലയേറിയ ചീസ് ഏതാണെന്നറിയാമോ?. അതിന്റെ പേരാണ് പുലെ. കിലോയ്ക്ക് ഏകദേശം 70,000 രൂപവരെയാണ് ഇതിന്റെ വില. സെര്‍ബിയയിലെ സസാവിക്കയിലാണ് ഈ ചീസ് ഉല്‍പാദിപ്പിക്കുന്നത്.

ബാല്‍ക്കന്‍ മേഖലയില്‍ ജീവിക്കുന്ന വളര്‍ത്തു കഴുതകളുടെ പാലുകൊണ്ടാണ് പുലെ എന്ന സെര്‍ബിയന്‍ ചീസ് നിര്‍മിക്കുന്നത്. ഇതൊരു കോട്ടേജ് ചീസാണ്. ബാല്‍ക്കന്‍ കഴുതകളുടെ പാലില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള പ്രോട്ടീന്‍ ധാരാളമുണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന വയറ്റിലെ അണുബാധ കുറയ്ക്കാന്‍ പുലെ ചീസിന് സാധിക്കും.

ഒരു കിലോ ചീസ് നിര്‍മിക്കാന്‍ 25 ലീറ്റര്‍ ബാല്‍ക്കന്‍ കഴുതയുടെ പാല്‍ വേണ്ടിവരും. പ്രത്യേക ഗുണനിലവാരമുള്ള ചീസിന്റെ ഉല്‍പാദന പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. കൂടുതല്‍ അധ്വാനിക്കേണ്ടി വരും. കഴുതകളുടെ എണ്ണത്തിലെ കുറവ് ചീസ് നിര്‍മാണത്തെ ബാധിക്കുന്നുണ്ട്.