Healthy Food

ഏറ്റവും കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയ പഴം ഏതാണ്? ഏറ്റവും കുറഞ്ഞ പ​​ഴത്തെക്കുറിച്ചും അറിയാം

പഴങ്ങൾ പൊതുവെ പ്രോട്ടീന്റെ സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും ചില പഴങ്ങളിൽ പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളിൽ, ഏകദേശം 2.6 മുതൽ 3 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ഏറ്റവും ഉയർന്ന പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരയ്ക്ക. ഭക്ഷണ നാരുകൾ, വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പഴം. ദഹന ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ഇത് സഹായിക്കുന്നു.

ഒരു ഇടത്തരം വലിപ്പമുള്ള പേരയ്ക്ക, ഏകദേശം 150 മുതൽ 200 ഗ്രാം വരെ പ്രതിദിനം കഴിക്കുന്നത്, അവശ്യ മൈക്രോ ന്യൂട്രിയന്റുകൾക്കൊപ്പം 4 മുതൽ 6 ഗ്രാം വരെ പ്രോട്ടീനും നൽകും. ഇത് പേരയ്ക്കയെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു, പ്രത്യേകിച്ച് സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരയ്ക്കയുടെ വിറ്റാമിനുകളും നാരുകളും പ്രയോജനപ്പെടുത്താവുന്നതാണ് .

പ്രോട്ടീൻ ഏറ്റവും കുറഞ്ഞ പഴം ഏതാണ്?

100 ഗ്രാം തണ്ണിമത്തനിൽ 0.6 ഗ്രാം പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് പ്രോട്ടീന്റെ കാര്യമായ ഉറവിടമല്ലെങ്കിലും തണ്ണിമത്തൻ ഉയർന്ന ജലാംശം നൽകുന്നതോടൊപ്പം വിറ്റാമിൻ എ, സി, പൊട്ടാസ്യം, ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പ്രധാന പോഷകങ്ങളും നൽകുന്നു. ഉയർന്ന ജലാംശം കാരണം, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം ജലാംശം നിലനിർത്തുന്നതിനുള്ള മികച്ച ഓപ്ഷനാണ് ഇവ .

പ്രതിദിനം ഒന്നോ രണ്ടോ കപ്പ്, ഏകദേശം 200 മുതൽ 300 ഗ്രാം വരെ തണ്ണിമത്തൻ കഴിക്കുന്നത് ജലാംശം, ഇലക്ട്രോലൈറ്റ് ബാലൻസ്, ആന്റിഓക്‌സിഡൻ്റ് ഉപഭോഗം എന്നിവയ്ക്ക് നല്ലതാണ്, പക്ഷേ ഇത് ഒരു പ്രോട്ടീൻ സ്രോതസ്സല്ല .

പഴങ്ങൾ മാത്രം കഴിക്കുന്നത് ദൈനംദിനമാവശ്യമായ പ്രോട്ടീൻ നൽകുന്നില്ലെങ്കിലും, പ്രോട്ടീൻ അടങ്ങിയ പേരക്ക പോലുള്ളവ ഉൾപ്പെടുത്തുന്നത് നല്ലതാണ് . എന്നിരുന്നാലും, പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തൈര്, പരിപ്പ്, വിത്തുകൾ, അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകൾ പോലുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾക്കൊപ്പം പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും .

പ്രോട്ടീൻ സമ്പുഷ്ടമായ പഴങ്ങൾ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുന്നതിലൂടെ, പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന സമീകൃതാഹാരമായി മാറും .

Leave a Reply

Your email address will not be published. Required fields are marked *