Sports

നീരജ് ചോപ്രയും മനുഭാക്കറും പ്രണയത്തിലാണോ? ആ ഫൂട്ടേജില്‍ എന്തെങ്കിലും സത്യമുണ്ടോ? വീഡിയോ


പാരീസ് 2024 ഒളിമ്പിക്സില്‍ നിന്നുള്ള രണ്ട് ഫൂട്ടേജുകള്‍ കൊണ്ടു തന്നെ ആരാധകര്‍ക്ക് നീരജ് ചോപ്രയും മനു ഭാക്കറും സംസാരിക്കാനുള്ള വിഭവം ആവശ്യത്തിന് നല്‍കിയിരുന്നു. ആദ്യത്തേതില്‍, രണ്ട് മെഡല്‍ ജേതാക്കളും പാരീസില്‍ ഇന്ത്യന്‍ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതാണ്. രണ്ടാമത്തേതില്‍ മനു ഭാക്കറിന്റെ അമ്മ നീരജുമായി സംസാരിക്കുന്നതുമായിരുന്നു.


രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് മനുവിന്റെ പിതാവ് രാം കിഷന്‍ ഭേക്കറും മനുവിന്റെ അമ്മ സുമേധയും. ഞായറാഴ്ച പാരീസ് ഗെയിംസിന്റെ സമാപന ചടങ്ങിന് ശേഷം ഇന്ത്യന്‍ സംഘം നാട്ടില്‍ തിരിച്ചെത്തിയ ശേഷം പി.ടി.ഐയോട് സംസാരിച്ച മനുഭാക്കറിന്റെ മാതാവ് സുമേധ നീരജ് തനിക്ക് മകനെപ്പോലെയാണെന്ന് പറഞ്ഞു. ”അവളുടെ കാര്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. പാരീസില്‍ പോയപ്പോള്‍ അമന്‍ സെഹ്രാവത്, നീരജ് ചോപ്ര എന്നിവരെ കണ്ടിരുന്നു. എല്ലാവരിലും ഞാന്‍ വളരെ സന്തോഷവതിയാണ്. ഈ അത്ലറ്റുകളെല്ലാം മെഡലുകള്‍ നേടിക്കൊണ്ടേയിരിക്കുന്നു, ഈ രാജ്യത്തെ എല്ലാ അമ്മമാരും സന്തോഷിക്കും.” സുമേധ പറഞ്ഞു.


നേരത്തെ, ദൈനിക് ഭാസ്‌കറിനോട് സംസാരിച്ച മനുവിന്റെ പിതാവ്, ഷൂട്ടര്‍ വളരെ ചെറുപ്പമാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയമായിട്ടില്ലെന്നും അതുകൊണ്ടു തന്നെ നീരജുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും തള്ളുകയാണെന്നും പറഞ്ഞു. സുമേധ നീരജിനോട് സംസാരിക്കുന്ന വീഡിയോയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ”മനുവിന്റെ അമ്മയ്ക്ക് നീരജ് മകനെപ്പോലെയാണ്.”


പാരീസ് ഒളിമ്പിക്‌സില്‍ മനു ചരിത്രം രചിച്ചു. സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കല മെഡല്‍ നേടിയതോടെ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ മാര്‍ക്ക്സ് വുമണായി മാറി. ഗെയിംസില്‍ ഷൂട്ടിംഗ് മെഡലിനുവേണ്ടി രാജ്യത്തിന്റെ 12 വര്‍ഷത്തെ വരള്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. പാരീസിലെ രണ്ടാമത്തെ മെഡലോടെ, ഒളിമ്പിക്സിന്റെ ഒരു പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അത്ലറ്റായും 22 കാരി മനുഭാക്കര്‍ മാറിയിരുന്നു.


മറുവശത്ത്, ടോക്കിയോയില്‍ സ്വര്‍ണം നേടിയ ശേഷം പുരുഷന്മാരുടെ ജാവലിന്‍ പാരീസില്‍ വെള്ളി നേടിയ ശേഷം ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റായി നീരജ് മാറി. പി വി സിന്ധുവിനും സുശീല്‍ കുമാറിനും ശേഷം ഒളിമ്പിക്സിന്റെ ബാക്ക് ടു ബാക്ക് എഡിഷനുകളില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായിരുന്നു നീരജ്.