Movie News

‘അത് എങ്ങിനെയെന്ന് ഇവിടെ പറയണോ?’ അഭിഷേകുമായുള്ള വഴക്കു തീര്‍ക്കുന്നതെങ്ങനെ? ഐശ്വര്യയു​ടെ ഉത്തരം

അഭിഷേക് ബച്ചനും ഐശ്വര്യാറായിയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലാണെന്ന തരത്തില്‍ നിരവധി പ്രചാരങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഇരുവരും പൊതുവേദിയില്‍ ഒരക്ഷരം പോലും പ്രതികരിച്ചിട്ടുമില്ല. അഭിഷേകിന്റെയും ഐശ്വര്യയുടേയും പഴയ വീഡിയോകളൊക്കെ തപ്പിയെടുത്തുകൊണ്ടു വരികയാണ് ആരാധകര്‍. ഒടുവില്‍ ഐശ്വര്യാറായി തന്നെ മൗനം വെടിഞ്ഞു.

2010 ജൂലൈയില്‍ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍, ഐശ്വര്യ അവരുടെ ബന്ധത്തെക്കുറിച്ച് തമാശയായി പറഞ്ഞു, അഭിഷേക് ബച്ചനുമായി താന്‍ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നും അല്ലെങ്കില്‍ ശരിക്കും ബോറടിക്കുമെന്നും നടി പറഞ്ഞു. ‘അവര്‍ എല്ലാ ദിവസവും വഴക്കിടും.’ എന്നാല്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ അല്‍പ്പായുസുകളാണെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ ശരിക്കും ബോറടിക്കും.’ അഭിഷേക് പറഞ്ഞു.

‘തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആദ്യം താന്‍ മാപ്പ് പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ അതിന് തയാറാവില്ല! ഞങ്ങള്‍ക്ക് ഒരു നിയമമുണ്ട്. ഞങ്ങള്‍ ദേഷ്യപ്പെട്ട് ഉറങ്ങാന്‍ പോകില്ല. ചിലപ്പോള്‍ പുരുഷന്മാര്‍ ക്ഷീണിതരും ഉറങ്ങാന്‍ ആഗ്രഹിക്കുന്നതും കാരണം ആദ്യം ക്ഷമ ചോദിക്കും.’ സ്ത്രീകള്‍ എല്ലായ്പ്പോഴും ശരിയാണെന്നും ഇതിന് എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്മാര്‍ ഈ വസ്തുത അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ ദമ്പതികള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോള്‍, വഴക്കിന് ശേഷം എങ്ങനെ അത് പരിഹരിക്കും എന്ന ചോദ്യമുയര്‍ന്നിരുന്നു. അതിനുള്ള ഐശ്വര്യയുടെ പ്രതികരണം കരണ്‍ ജോഹറിനെ ഞെട്ടിച്ചു. ”അത് എങ്ങിനെ മേക്കപ്പ് ചെയ്യുമെന്ന് ഇവിടെ പറയണോ? 2007 ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2011 നവംബറില്‍ ഒരു മകള്‍ ജനിച്ചിരുന്നു.