Lifestyle

ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം? ഇക്കാര്യങ്ങള്‍ കരുതിയിരിക്കാം

ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരുന്ന ഒരു സ്ഥലമാണ് ബ്യൂട്ടിപാര്‍ലര്‍. പലപ്പോഴും കുറെനേരം കഴുത്ത് പിന്നോട്ട് ചരിച്ച് വെക്കേണ്ടതായും വരുന്നു. ഇത്തരത്തില്‍ അസ്വാഭാവികമായി തരത്തില്‍ കഴുത്ത് വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനെ കുറയ്ക്കാനും രക്തധമനികള്‍ ഞെരുങ്ങാനും ഇടയാക്കുന്നതായും ഇത് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോമിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയപ്പെടുന്നു.

ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡോ മൈക്കിള്‍ വെയ്ന്‍ട്രോബാണ് ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ചതിന് ശേഷം 5 സ്ത്രീകളില്‍ കാണപ്പെട്ട നാഡീവ്യൂഹപരമായിട്ടുളള പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഡോ മൈക്കളിന്റെ ഇത്തരത്തിലുള്ള നിരീക്ഷണം.

ഇടയ്ക്ക് മാത്രം സലൂണില്‍ പോകുന്ന ചിലരില്‍ ഈ പ്രശ്‌നം കാണപ്പെടുന്നത്. തലക്കറക്കം , തലവേദന, ഓക്കാനം മങ്ങിയ കാഴ്ച കൈകളിലുണ്ടാകുന്ന മരവിപ്പ് , സഹായമില്ലാതെ നേരെ നില്‍ക്കാനായി പറ്റാത്ത അവസ്ഥ എന്നിങ്ങനെ ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ പലതാണ്.

അധികം നേരം കഴുത്ത് ചെരിച്ച് ഇരിക്കേണ്ടതായി വരുന്ന സാഹചര്യത്തിലാണ് നെക്ക് കുഷ്യയനുകളും മറ്റും ഉപയോഗിച്ച് സൗകര്യപ്രദമായിട്ടുള്ള രീതിയില്‍ മാത്രമേ ഇരിക്കാവൂയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴുത്തിലെ പിരിമുറുക്കവും നാഡീഞരമ്പുകളുടെ ഞെരുക്കവും ഒഴിവാക്കാനായി ഇടയ്ക്ക് ബ്രേക്ക് എടുത്ത് തല സാധാരണയായ രീതിയില്‍ വെക്കാനും അനക്കാനുമൊക്കെ ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴുമുള്ള കഴുത്തിന്റെ വ്യായാമങ്ങളും ഈ സിന്‍ഡ്രോമിന്റെ സാധ്യതയാണ്.