Celebrity

‘കുറച്ചു നാൾ കഴിഞ്ഞിട്ടുള്ളതിന്റെ പേര് പ്രതികരണം എന്നല്ല’ ബോച്ചേ- ഹണിറോസ് വിവാദത്തിൽ സജ്‌ന

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സജ്ന. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരായിട്ടാണ് സജ്നയും ഫിറോസും പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. പിന്നീട് രണ്ടു പേരും ആ വിവാഹബന്ധം വേർപെടുത്തി.
സജ്‌ന സീരിയലുകളിൽ സജീവവുമായി. ‘അന്ന കരീന’, ‘സുമംഗലീ ഭവ’, ‘ചാക്കോയും മേരിയും’ തുടങ്ങിയ പരമ്പരകലിലടക്കം സജ്‌ന വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്ന ഹണി റോസ് ബോബി ചെമ്മണ്ണൂർ വിവാദത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് സജ്‌ന. പ്രതികരിക്കുന്നത് ഉടനടി ആകണമെന്ന് അതിനു കാലതാമസം വരാൻ പാടില്ലെന്നുമാണ് സജ്‌നയുടെ അഭിപ്രായം.
“പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ തന്നെ ഒരുങ്ങാനും സുന്ദരിയായി നടക്കാനും ഇഷ്ടപെടുന്നവരാണ്. ചേരുന്ന ഡ്രെസ്സുകൾ ഇടാനും, വെറൈറ്റികൾ ധരിക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്.

വെറുതെ നമ്മൾ വീട്ടിലിരിക്കുമ്പോൾ ഉടുക്കുന്ന സാരി ധരിച്ചല്ലല്ലോ ഒരു പ്രോഗ്രാമിന് പോകുന്നത്. കല്യാണത്തിന് വരുമ്പോ ആ കല്യാണത്തിന്റെ ആഡംബരം, അതുമല്ലെങ്കിൽ ഏതൊരു ഫങ്ക്ഷന് പോകുമ്പോളും അതിന്റെ ആഡംബരത്തിലല്ലേ പോകുന്നത്. പിന്നെ അവരവരുടെ ഇഷ്ടത്തിനല്ലേ ഡ്രസ്സ്‌ ധരിക്കുന്നത്.

കാണുന്നവരുടെ കാഴ്ചപ്പാടിലാണ് വ്യത്യാസം. ഓരോരുത്തരുടെ സ്വഭാവം അനുസരിച്ചത് മാറും. ഞാൻ കാണുന്ന ഒരു കണ്ണിൽ ആയിരിക്കില്ല മറ്റൊരാൾ അതു കാണുന്നത്. പക്ഷേ പ്രതികരിക്കേണ്ട സമയത്തു തന്നെ പ്രതികരിക്കണം. അതു പറയുക എന്നത് നമ്മുടെ സ്പേസ് ആണ്. എന്ത്, ഏതു വേദിയിൽ, എങ്ങനെ, ആരോട്, ഏതു രീതിയിൽ എന്നിങ്ങനെയുള്ളത് ആലോചിച്ച് പ്രതികരിക്കണം.

എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപക്ഷേ ഒരാളെ വേദനിപ്പിച്ചു കൊണ്ട് ആവരുത് എന്ന് മാത്രം. എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിച്ചു പറയുന്നതും, മാറ്റി നിർത്തി തന്റെ അഭിപ്രായം സഭ്യമായ ഭാഷയിൽ പറയുന്നതും തമ്മിലും വ്യത്യാസമുണ്ട്. നല്ല ഭാഷയിൽ പറയാനുള്ളത് പറയുക.

പിന്നെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചില്ലെങ്കിൽ പണി കിട്ടും. അല്ലാതെ ആറു മാസമോ ഒരു വർഷമോ കഴിഞ്ഞിട്ടല്ല അതു വേണ്ടത്. ഒരാൾ ഒരു കാര്യം പറയുമ്പോൾ നമുക്കത് നെഗറ്റീവ് ആയോ പോസിറ്റീവ് ആയോ ഫീൽ ചെയ്യുമല്ലോ. അപ്പോൾത്തന്നെ അതിനുള്ള മറുപടി നൽകുക, പ്രതികരിക്കുക. അല്ലാതെ കുറച്ചു നാൾ കഴിഞ്ഞുള്ള പ്രതികരണം, അതു പ്രതികരണമല്ല, അത് വേറെ എന്തെങ്കിലും ആയിരിക്കും. എനിക്കത് എന്താണെന്നു അറിയില്ല…. ” സജ്‌ന പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *