മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തിന്റെ ആദ്യ കാലങ്ങളില്‍ വിവിധ തരം ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട് .
അതിനാല്‍ മാതാപിതാക്കള്‍ അവരുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുകയും വേണം.
മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രാരംഭ കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി മാതാപിതാക്കള്‍ മാനസികമായും വൈകാരികമായും തയ്യാറെടുക്കുകയും കുഞ്ഞിന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട് .
ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ മുളുണ്ടിലെ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെസല്‍ ഷെത്ത് പറയുന്നത് ഇങ്ങനെ.
38 മുതല്‍ 40 വരെയുള്ള ആഴ്ചകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് 28 ആഴ്ചയില്‍ ജനിച്ച ഒരു കുഞ്ഞിന് ഭാരം കുറവായിരിക്കും. ഇത് 1.1 കി.ഗ്രാം എന്നെടുത്താല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് 2.5 കി.ഗ്രാം മുതല്‍ 3.5 കി.ഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട് .
മാസം തികയാതെയുള്ള പ്രസവങ്ങള്‍ അപൂര്‍വമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും നവജാതശിശുവിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നത് അവരുടെ വളര്‍ച്ചയെ സഹായിക്കുന്നു . ഇത്തരം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരിക്കും. അതിനാല്‍ ശ്രദ്ധാപൂര്‍വ്വമായ കരുതലുകള്‍ ഏവരും സ്വീകരിക്കുക.
കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
- ശ്വസനപ്രശ്നങ്ങള്‍: അവികസിത ശ്വാസകോശം കാരണം കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകാം. ഇത് RDS എന്നറിയപ്പെടുന്നു, പല അകാല ജനനങ്ങളിലും ഇത് കാണപ്പെടുന്നു.
- ഹൃദയപ്രശ്‌നങ്ങള്‍: അകാല ജനനങ്ങള്‍ പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസിന് (പിഡിഎ) കാരണമാകും, ഇത് വളരെ പ്രധാനപ്പെട്ട രണ്ട് രക്തക്കുഴലുകള്‍ക്കിടയിലുള്ള ഒരു തുറക്കലാണ് — അയോര്‍ട്ടയും പള്‍മണറി ആര്‍ട്ടറിയും. ഇതിനായി ഒരു ശസ്ത്രക്രീയ ഇടപെടല്‍ ആവശ്യമായി വന്നേക്കാം.
- മസ്തിഷ്‌ക പ്രശ്‌നങ്ങള്‍: ഇന്‍ട്രാവെന്‍ട്രിക്കുലാര്‍ ഹെമറേജുകളും പെരിവെന്‍ട്രിക്കുലാര്‍ ല്യൂക്കോമലാസിയയും പോലെയുള്ള പ്രശ്‌നങ്ങള്‍ .
- അണുബാധ
- ദഹന പ്രശ്‌നങ്ങള്‍
- അസ്ഥി പ്രശ്‌നങ്ങള്‍: ഓസ്റ്റിയോപീനിയ പോലെ.
- കാഴ്ച പ്രശ്‌നങ്ങള്‍: വളര്‍ച്ച എത്താത്ത ശിശുക്കള്‍ക്ക് റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി പോലുള്ള നേത്ര പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത് കണ്ണിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്നതിനും റെറ്റിനയെ ബാധിക്കുന്നതിനും കാരണമാകുന്നു.