ക്ലാരിഫൈഡ് ബട്ടര്‍ എന്നറിയപ്പെടുന്ന നെയ്യ് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്നു. രോഗശാന്തിക്കും , മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കും, ശരീര പോഷണത്തിനും നെയ്യ് ഉപയോഗിച്ച് വരുന്നു .
കാലില്‍ നെയ്യ് പുരട്ടുന്നത് ഏറ്റവും പുരാതനമായ ആചാരങ്ങളില്‍ ഒന്നാണ്. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മിനുസമുള്ളതുമാക്കാനും സഹായിക്കും . ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. ഒപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു.
കാലില്‍ നെയ്യ് പുരട്ടുന്നതിന്റെ ഗുണങ്ങള്‍
- ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നു: ശൈത്യകാലത്ത്, കാലുകള്‍ വരളുന്നതിന് ഒരു ഉത്തമ പ്രതിവിധിയാണ് നെയ്യ്. ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ നെയ്യ്ക്ക് മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. അത് ചര്‍മ്മത്തിന് ജലാംശം നല്‍കാനും വരള്‍ച്ച തടയാനും സഹായിക്കും . പാദങ്ങളില്‍ പുരട്ടുമ്പോള്‍, ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു . ഒപ്പം കാലിലെ വിള്ളലുകളും വരണ്ട പാടുകളും തടയുന്നു .
- മികച്ച ഉറക്കം നല്‍കുന്നു: മനസ്സിനെ ശാന്തമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് നെയ്യ് . ഇവ ശാന്തമായി ഉറങ്ങാന്‍ നമ്മെ സഹായിക്കും. നെയ്യ് ശരീരത്തെ ചൂടാക്കുകയും ഞരമ്പുകളെ വിശ്രമിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്പ് പാദങ്ങളില്‍ നെയ്യ് മസാജ് ചെയ്യുന്നത് പിരിമുറുക്കം ഒഴിവാക്കുകയും മനസ്സിനെ ശാന്തമാക്കുകയും ശരീരത്തെ ശാന്തമായ ഉറക്കത്തിനായി സജ്ജമാക്കുകയും ചെയ്യും.
- രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു: ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് നെയ്യ്. ബ്യൂട്ടറേറ്റിന്റെ ഉയര്‍ന്ന അളവ് ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ഫാറ്റി ആസിഡ് വീക്കം കുറയ്ക്കുന്നതിലും രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലും പങ്ക് വഹിക്കുന്നു.
- ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു ആയുര്‍വേദം അനുസരിച്ച്, പാദങ്ങള്‍ക്ക് ശരീരത്തിലെ വിവിധ ഭാഗങ്ങളുമായും, അവയവങ്ങളുമായും നേരിട്ട് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും . ശരീരത്തിന്റെ ഊര്‍ജ്ജം സന്തുലിതമാക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നെയ്യ് ഉപയോഗപ്രദമാണ് .
- വിണ്ടുകീറിയ കാല്‍ സുഖപ്പെടുത്തുന്നു ശൈത്യ കാലാവസ്ഥയില്‍ കാലുകള്‍ വരണ്ട് പൊട്ടാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നെയ്യ് മികച്ച ഒരു പ്രതിവിധിയാണ് . നെയ്യുടെ പോഷകഗുണങ്ങള്‍ വരണ്ട കാല്‍ സുഖപ്പെടുത്താനും മൃദുവാക്കാനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഉപകാരപ്രദമാണ്. ഒപ്പം ചര്‍മ്മത്തിന്റെ സ്വാഭാവിക ഇലാസ്തികതയും ഇവ പുനഃസ്ഥാപിക്കുന്നു.
കാലില്‍ നെയ്യ് പുരട്ടുന്നത് എങ്ങനെ?
- ഒരു പാനില്‍ കുറച്ച് നെയ്യ് ഉരുകുന്നത് വരെ ചൂടാക്കുക.
- തുടര്‍ന്ന് ഇത് പാദങ്ങളില്‍ പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യുക.
- പാദങ്ങളിലും വിരലുകളിലും നന്നായി മസാജ് ചെയ്യുക.
- പകല്‍ സോക്‌സുകള്‍ ധരിക്കുക. രാത്രി ഒഴിവാക്കുക
- ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് പുരട്ടുന്നത് തുടരുക .