രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ് കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം.
ദഹനത്തിന് സഹായിക്കും
വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും.
ഹൃദയാരോഗ്യം
ഞാവല്‍പ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
ഞാവല്‍പ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെക്കുറവായതുകൊണ്ട് തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.