Oddly News

വിവാഹസദ്യ; ദമ്പതികള്‍ കഴിക്കാന്‍ പോയത് കുഞ്ഞിനെ വധുവിനെ ഏല്‍പ്പിച്ച് ! വീഡിയോ വൈറല്‍

വിവാഹത്തിനിടെ നടക്കുന്ന പല തമാശകളും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വരനോ-വധുവിനോ പറ്റുന്ന അബദ്ധങ്ങള്‍ ആയിരിയ്ക്കും ഇതില്‍ മിക്ക വീഡിയോകളും. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ വധൂവരന്മാരെ ഏല്‍പ്പിച്ച് ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ ഭക്ഷണം ആസ്വദിച്ച് കഴിച്ചപ്പോള്‍ വധൂവരന്മാര്‍ കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം.വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. വിവാഹത്തിനെത്തിയ അതിഥികള്‍ വധുവിന്റെ മടിയില്‍ കുഞ്ഞിനെ കിടത്തി ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു.  കുഞ്ഞിനെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് ഉറക്കെ കരയുന്നുണ്ട്. എന്നാല്‍ കുഞ്ഞ് കരയുന്നത് കണ്ട് വരന്‍ വേഗത്തില്‍ കുഞ്ഞിനെ വധുവിന്റെ കൈയ്യില്‍ നിന്നും വാങ്ങി ശാന്തമാക്കാന്‍ നോക്കുന്നുണ്ട്. കുഞ്ഞിനെ സൗമ്യമായി തലോടുന്നതും കരച്ചില്‍ നിര്‍ത്താന്‍ നോക്കുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളിലുണ്ട്.

വീഡിയോ വൈറലായതോടെ വരന്റെ പെരുമാറ്റത്തെ കുറിച്ചാണ് പലരും പുകഴ്ത്തുന്നത്. വരന്‍ കുഞ്ഞിനോട് വളരെയധികം കരുതല്‍ ഉള്ളവനാണെന്നാണ് പലരും കമന്റ് ചെയ്തിരിയ്ക്കുന്നത്. 1.2 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *