Health

എണ്ണ പാക്കറ്റ് തുറക്കാന്‍ തിളച്ച എണ്ണയില്‍ മുക്കി ഉരുക്കി തെരുവ് കച്ചവടക്കാരൻ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ലുധിയാനയിൽ ഒരു തെരുവ് കച്ചവടക്കാരൻ പക്കോറ ഉണ്ടാക്കുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഈയിടെ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ റീൽ ആരോഗ്യ വിദഗ്ദ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.

വൈറൽ വീഡിയോയിൽ, പക്കോറ വിൽക്കുന്നയാൾ തന്റെ കൈകളിൽ അഞ്ച് എണ്ണ പാക്കറ്റുകൾ പിടിച്ചിരിക്കുന്നത് കാണാം. അവ മുറിച്ചു തുറക്കുന്നതിനുപകരം, ചൂടുള്ള എണ്ണ നിറച്ച ഒരു കടായിയിലേക്ക് അവ മുക്കുന്നു. ഉയർന്ന ചൂടിൽ പ്ലാസ്റ്റിക് ഉരുകുകയും പാക്കറ്റുകളിലെ എണ്ണ കടായിയിലേക്ക് ഒഴുകുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ അസാധാരണമായ ഈ രീതിയെക്കുറിച്ച് ഒരു വ്ലോഗർ ചോദിക്കുന്നുണ്ടെങ്കിലും, കച്ചവടക്കാരൻ കൂസലില്ലാതെ, എണ്ണ ആവശ്യത്തിന് ചൂടാകുമ്പോൾ പാക്കറ്റുകൾ തനിയെ തുറക്കുമെന്ന് വിശദീകരിക്കുന്നു. വ്ലോഗർ, അദ്ദേഹം വറുക്കുന്ന പലഹാരങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ, ഉരുളക്കിഴങ്ങും ഉലുവയും (aloo-methi) ചേർത്ത ബ്രെഡ് പക്കോറയാണ് ഉണ്ടാക്കുന്നതെന്ന് പറയുന്നു.

ഇതിന് വെറും 10 രൂപ മാത്രമാണ് വില. ഈ കുറഞ്ഞ വില വ്ലോഗറെ അത്ഭുതപ്പെടുത്തുന്നു. കഴിയുന്നത്ര കാലം ഈ വില നിലനിർത്തുമെന്ന് കച്ചവടക്കാരൻ പറയുന്നു. വറുത്ത “ഹോട്ട് ഡോഗ്സ്” തയ്യാറാക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. മാവിൽ മുക്കിയ ബ്രെഡ് കഷണങ്ങൾ ഒരു വലിയ പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്നു. അത് കൈകൊണ്ട് എടുത്ത് കടായിയിലേക്ക് മാറ്റുന്നതും കാണാം. വീഡിയോയിലെ എഴുത്ത്, “Viral flyover pakore” എന്നാണ് – ലുധിയാനയിലെ ഗിൽ ചൗക്കിലുള്ള ഈ തട്ടുകടയുടെ സ്ഥലത്തെക്കുറിച്ചുള്ള സൂചനയാണിത്.
ഡയബറ്റിക് രോഗികൾക്ക് വേണ്ടിയുള്ള ഫ്രൂട്ട് ക്രീം വിൽക്കുന്ന തട്ടുകടയെക്കുറിച്ച് ‘ഷുഗർ-ഫ്രീ കേൾക്കാൻ നല്ലതാണ്’ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ഒരു ആരോഗ്യ പരിശീലകനായ ശശി അയ്യങ്കാർ ഈ വീഡിയോ എക്സിൽ ഷെയർ ചെയ്തു. അദ്ദേഹം ഇങ്ങനെയാണ് അതിന് അടിക്കുറിപ്പ് നൽകിയത്: “ഈ തെരുവ് കച്ചവടക്കാരന് എണ്ണ ഒഴിക്കാൻ ഒരു ‘അതിഗംഭീര’ വിദ്യയുണ്ട് – മുഴുവൻ പാക്കറ്റും നേരിട്ട് ചൂടുള്ള പാനിലേക്ക് മുക്കുക. മുറിക്കേണ്ട ആവശ്യം ഇല്ല! അടുത്തത്? ഉരുകിയ പ്ലാസ്റ്റിക്കിനൊപ്പം എഞ്ചിൻ ഓയിലും, ആത്യന്തികമായ ഒരു സ്ട്രീറ്റ് ഫുഡ് ഫ്ലേവറിന് വേണ്ടി!” ഈ എക്സ് പോസ്റ്റിന് ഇതുവരെ 4 ദശലക്ഷത്തിലധികം കാഴ്ചക്കാർ ലഭിച്ചു.

ഈ വൈറൽ വീഡിയോ ഓൺലൈനിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു. “ദി സ്കിൻ ഡോക്ടർ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റൊരാൾ അതിന്റെ ഭാഗം എക്സിൽ റീപോസ്റ്റ് ചെയ്തു. അദ്ദേഹം ഇങ്ങനെ എഴുതി, “അദ്ദേഹം ചെയ്യുന്നത് ആരോഗ്യത്തിന് എത്രത്തോളം വിഷമുള്ളതാണെന്ന് മനസ്സിലാക്കാൻ ഒരു ഡോക്ടർ ആകേണ്ടതില്ല. ഒറ്റനോട്ടത്തിൽ തന്നെ ഇത് വ്യക്തമാണ്. എങ്കിലും ചില വസ്തുതകൾ: പ്ലാസ്റ്റിക് പാക്കറ്റുകൾ തിളച്ച എണ്ണയിൽ മുക്കുന്നത് അവയെ വിഘടിപ്പിക്കാനും ഡയോക്സിനുകൾ, താലേറ്റുകൾ, ബിപിഎ, സ്റ്റൈറീൻ തുടങ്ങിയ വിഷ രാസവസ്തുക്കൾ പുറത്തുവിടാനും കാരണമാകും.
ഇവ എണ്ണയിലേക്ക് കലരുകയും ഭക്ഷണവുമായി ചേർന്ന് അതിനെ മലിനമാക്കുകയും ചെയ്യുന്നു.” ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഈ എക്സ് യൂസർ അവകാശപ്പെട്ടു. എഫ്എസ്എസ്എഐയോടും പ്രാദേശിക അധികാരികളോടും നടപടിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സ്ട്രീറ്റ് ഫുഡിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കാൻ അദ്ദേഹം ആളുകൾക്ക് മുന്നറിയിപ്പ് നൽകി.