Sports

അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ വഞ്ചിച്ചോ? സെമിയില്‍ എത്തിയതിന് പിന്നാലെ വിവാദം- വീഡിയോ

അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ. അഫ്ഗാനിസ്ഥാനെതിരേ ‘വഞ്ചനാ ആക്ഷേപവും’ കളി ഏതെങ്കിലും വിധത്തില്‍ ഉപേക്ഷിക്കപ്പെടുകയോ പോയിന്റ് പങ്കുവെയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ എത്തുമായിരുന്നു.

മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിന് കഴിയുന്ന ചെറിയ സ്‌കോറിലേക്ക് ചുരുങ്ങുകയും അവരെ പിന്നീട് ബൗളിംഗിലൂടെ ചുരുട്ടിക്കെട്ടുകയുമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പല തവണ മഴയെത്തുകയും ചെയ്തിരുന്നു. അഫ്ഗാന്‍ നേടിയത് അര്‍ഹമായ വിജയമായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ അവരെ പരിഹസിക്കാന്‍ കഴിയുന്ന വിധത്തിലുള്ള അനേകം സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്‍ താരം ഗുല്‍ബാദിന്‍ നായിബിന്റെ ഞെട്ടിക്കുന്ന പരിക്കായിരുന്നു ഇവയിലൊന്ന്. മഴയുടെ സാഹചര്യത്തില്‍ കളി വൈകിച്ച് മഴയിലേക്ക് എത്തിക്കാന്‍ ഗുല്‍ബാദിന്‍ കാട്ടിയ നമ്പരാണ് ഇതെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. ഗുല്‍ബാദിന്‍ അഭിനയിക്കുകയായിരുന്നു എന്നും പരിശീലകന്‍ ജൊനാഥന്‍ ട്രോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് തോന്നിയതായുമാണ് പരിഹാസം.

രണ്ടുപേരുടെയും പ്രവര്‍ത്തി ക്യാമറയില്‍ പതിഞ്ഞതോടെ അഫ്ഗാനിസ്ഥാനുമെതിരെ ‘വഞ്ചന ആരോപണങ്ങള്‍’ ഉയര്‍ന്നിരിക്കുകയാണ്.
ഹാംസ്ട്രിംഗ് പിടിച്ച് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ താഴെ വീണതിനാല്‍ ഗുല്‍ബാദിന്‍ നായിബിന്റെ പരിക്ക് വ്യാജമാക്കിയതായി തോന്നി. സംഭവം മെഡിക്കല്‍ സംഘത്തെ ഓടിക്കയറാനും ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകാനും നിര്‍ബന്ധിതരാക്കി.

ബംഗ്ലാദേശ് ടീം മാത്രമല്ല, അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും ഈ നടപടിയില്‍ നിരാശരായതായി തോന്നി. എന്തായാലും മത്സരഫലം ക്രിക്കറ്റിലെ എലൈറ്റ് ടീമുകളുടെ പട്ടികയിലേക്ക് അഫ്ഗാന് സ്ഥാനം നല്‍കിയിരിക്കുകയാണ്. തനിക്കും ടീമിനും ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്നായിരുന്നു അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ മത്സരത്തിന് ശേഷം പറഞ്ഞത്.