Lifestyle

എ.സി. ഇടുമ്പോള്‍ നിങ്ങളുടെ വാഹനത്തിലെ പെട്രോള്‍ ലാഭിക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ

എ.സി. ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധനം ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചൂട് കാലത്ത് എ.സി. ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. പൊടിയില്‍നിന്നും വായു മലനീകരണത്തില്‍നിന്നും രക്ഷപ്പെടാനുമെല്ലാം എ.സി.യെ ആശ്രയിക്കാറുണ്ട്.

എ.സി. ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത് കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എ.സി.യുടെ കാര്യക്ഷമതയുമെല്ലാമാണ്.

കുറഞ്ഞ ഇന്ധന ചിലവില്‍ എ.സി. ഉപയോഗിക്കാനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ചെറിയ കാറുകള്‍ക്ക് സാധാരണ 1.2 ലീറ്ററിനും 15.5 ലീറ്ററിനും ഇടക്കുള്ള എന്‍ജിനുകളാണുണ്ടാവുക. എന്നാല്‍ വലിയ കാറുകളില്‍ 2.0 ലീറ്റര്‍ മുതല്‍ മുകളിലേക്കായിരിക്കും എന്‍ജിനുകള്‍. എ.സി. ഓണ്‍ ആണെങ്കില്‍ വലിയ എന്‍ജിനുകള്‍ അധികം ഇന്ധനം ഉപയോഗിക്കും.

ചെറിയ കാറുകളില്‍ മണിക്കൂറില്‍ ശരാശരി 0.2 ലീറ്റര്‍ മുതല്‍ 0.4 ലീറ്റര്‍ വരെയാണ് അധികമായി പെട്രോള്‍ ഉപയോഗിക്കുക. 2.0 ലീറ്ററോ അതിന് മുകളിലോ ഉള്ള വലിയ കാറുകളിലേക്ക് വന്നാല്‍ എസി ഉപയോഗിക്കുമ്പോഴുള്ള അധിക പെട്രോള്‍ ചിലവ് 0.5 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെയാകും.

കാറിന്റെ എന്‍ജിന്റെ അവസ്ഥയും ഇന്ധനക്ഷേമതയും എസി ഉപയോഗത്തിനെ ബാധിക്കുന്ന ഘടകമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാറാണ് നിങ്ങളുടേതെങ്കില്‍ എസി ഉപയോഗിക്കുമ്പോള്‍ നല്ല രീതിയില്‍ പെട്രോള്‍ ചിലവാകും.എന്നാല്‍ അധികം പഴക്കമില്ലാത്ത, നല്ല രീതിയില്‍ സര്‍വീസൊക്കെ ചെയ്യുന്ന കാറുകളില്‍ ഇന്ധന ചിലവ് കുറവായിരിക്കും.

എ.സി. ഇന്ധനച്ചെലവ് കുറയ്ക്കാന്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചൂടുള്ള സമയത്ത് വെയിലത്ത് പാര്‍ക്ക് ചെയ്യാതെ തണലുള്ള ഇടങ്ങള്‍ കണ്ടെത്തി പാര്‍ക്ക് ചെയ്യണം. ബുദ്ധിപൂര്‍വ്വം എസി ഉപയോഗിക്കുന്നതും അത്യാവശ്യമാണ്. വലിയരീതിയില്‍ കൂട്ടിവയ്ക്കാതെ ചെറിയതണുപ്പില്‍ എസി ഉപയോഗിക്കുന്നതാണ് ഇന്ധനക്ഷമതയ്ക്ക് നല്ലത്.

എന്നാല്‍ ദേശീയ പാതകള്‍ പോലുള്ള വിശാലമായതും അധികം തിരക്കില്ലാത്തതുമായ പാതകളില്‍ എസി ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്ലാസ് തുറന്നിട്ട് കാര്‍ ഓടിച്ചാല്‍ അകത്ത് പൊടി നിറയുന്നതിന് മാത്രമല്ല കാറ്റ് പിടിച്ച് വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കുറവ് സംഭവിക്കുന്നതിനും കാരണമാകാം. ഒരു മണിക്കൂറില്‍ എസി.യില്‍ ഓടുന്ന വാഹനത്തില്‍ അധികമായി 0.2 ലീറ്റര്‍ മുതല്‍ 0.7 ലീറ്റര്‍ വരെ അധിക ഇന്ധനം ചെലവാകും. വാഹനത്തിന്റെ വേഗത നിയന്ത്രിച്ച് മികച്ച പരിചരണവും ശ്രദ്ധയും വഴി ഇത് കുറക്കാനും സാധിക്കും.