Featured Oddly News

‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ

കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് നയിച്ചെന്ന് വരും. ഇതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം.

ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ വിടവാങ്ങൽ പാർട്ടി അപകടകരമായ രീതിയിൽ അവിസ്മരണീയമാക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച മൂന്ന് വിദ്യാർത്ഥികൾ മഹീന്ദ്ര ഥാറിന് മുകളിൽ ഇരുന്ന് സ്കൂളിലേക്ക് പ്രവേശിക്കുന്നതാണ് കാണുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഥാർ ഓടുമ്പോൾ പൊടുന്നനെ അതിൻ്റെ ബാലൻസ് നഷ്ടപ്പെടുകയും വിദ്യാർത്ഥികൾ തെറിച്ചുവീഴുകയും ചെയ്യുന്നു.

വീണതിനുശേഷം, വിദ്യാർത്ഥികൾ പെട്ടെന്ന് എഴുന്നേറ്റു. അധികം പരിക്കുകൾ ഏറ്റിട്ടില്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികൾ വീഴുന്നതുകണ്ട് ചുറ്റുമുള്ള മറ്റുള്ളവർ സഹായിക്കുന്നതിനു പകരം ചിരിക്കുന്നതാണ് കാണുന്നത്. ചില വിദ്യാർത്ഥികൾ ഥാറിന്റേയും മാരുതി സ്വിഫ്റ്റിൻ്റെയും അരികിൽ ചാരി നിൽക്കുന്നതും വീഡിയോയിൽ കാണാം.

‘@jpsin1’ എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ കമെന്റുമായി എത്തി. ചില അഭിപ്രായങ്ങളിൽ അവരുടെ രൂപത്തെക്കുറിച്ചുള്ള തമാശകളും പ്രാദേശിക സംസ്കാരത്തെക്കുറിച്ചുള്ള പരാമർശങ്ങളുമാണ് ഉൾപ്പെട്ടിരുന്നത്. ഒരു ഉപയോക്താവ്, തങ്ങൾ ഭൗതികശാസ്ത്രത്തെക്കുറിച്ച് കഠിനമായ രീതിയിൽ പഠിച്ചതായി തോന്നുന്നു എന്ന് കുറിച്ചു., മറ്റൊരാൾ കുട്ടികളുടെ പെരുമാറ്റത്തെ വിമർശിച്ചു, കുട്ടികളുടെ അപകടകരമായ പ്രവർത്തനങ്ങൾക്ക് മാതാപിതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും ഇയാൾ കുറിച്ചു.

ഏതായാലും , ഈ സംഭവം ഇത്തരം ഇവന്റുകളിലെ സുരക്ഷയെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ അപകടകരമായ പെരുമാറ്റങ്ങളെക്കുറിച്ച് കൂടുതൽ അവബോധം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *