Oddly News

ഓഫീസ് മീറ്റിംഗില്‍ ഇത് ചെയ്യാന്‍ ധൈര്യം ആവശ്യമാണ്.’ ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ ടീം മീറ്റിംഗില്‍ നൃത്തം ചെയ്യുന്ന പൂനെ യുവതി.വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആളുകള്‍ ആസ്വദിക്കുന്ന ഒരു കണ്ടന്റാണ് ഡാന്‍സ് വീഡിയോകള്‍. ഇടയ്ക്കിടെ നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ അവയില്‍ ചിലത് വൈറലാകുന്നു. ഇപ്പോഴിതാ, പൂനെയിലെ ഒരു യുവതി ഓഫീസ് മീറ്റിങ്ങിനിടെ ‘ഓ രംഗ്രേസ്’ എന്ന ഗാനത്തിനു ചുവടുവെക്കുന്ന ക്ലിപ്പ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

അഞ്ജലി പട്വാള്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓഫീസ് മീറ്റിംഗ് റൂം പോലെ തോന്നിക്കുന്ന സ്ഥലത്ത് പട്വാള്‍ നില്‍ക്കുന്നതായി വീഡിയോയില്‍ ആദ്യ കാണാം. മുന്നില്‍ ഇരിക്കുന്നവര്‍ കൂടാതെ മീറ്റിംഗില്‍ വെര്‍ച്വലി കണക്റ്റുചെയ്ത സഹപ്രവര്‍ത്തകര്‍ക്കും മുമ്പാകെയാണ് അവര്‍ ‘ഓ രംഗ്രേസ്’ എന്ന ഗാനത്തിന് മനോഹരമായി നൃത്തം ചെയ്യുന്നത്. ക്ലിപ്പിന്റെ അവസാനം, ചുറ്റുമുള്ള ആളുകള്‍ അവരുടെ പ്രകടനത്തിന് കരഘോഷം മുഴക്കുന്നതും കാണാം. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഈ പോസ്റ്റ് 9 മില്യണ്‍ വ്യൂസും നാലരലക്ഷ ലൈക്കുകളും നേടി.

വീഡിയോ പങ്കിടുമ്പോള്‍, അതില്‍ എഴുതിയത് ഇങ്ങനെ ‘POV: നിങ്ങളുടെ ബയോഡാറ്റയില്‍ നിങ്ങള്‍ ‘നൃത്തം ആണ് ഹോബി എന്ന് എഴുതിയിരിക്കുന്നു, ഇപ്പോള്‍ നിങ്ങളുടെ ആദ്യ ടീം മീറ്റിംഗ് അതു ശരിയാണെന്ന് തെളിയിക്കുന്നു..

മറ്റൊരു ഉപയോക്താവ് പറഞ്ഞത് ഇങ്ങനെ, ‘ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ മുന്നില്‍, ഓഫീസ് മീറ്റിംഗില്‍ ഇത് ചെയ്യാന്‍ ധൈര്യം ആവശ്യമാണ്.’