Oddly News

എരുമകളില്‍ നിന്നും രക്ഷപ്പെടാന്‍ മരത്തില്‍ കയറി സിംഹക്കുട്ടി; അവസാനം സംഭവിച്ചത്… വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. അതും ചില സമയങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും കൗതുകകരമാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ, ഇപ്പോള്‍ യൂട്യുബില്‍ വൈറലാകുന്നു, ഒരു സിംഹക്കുട്ടിയെ എരുമക്കൂട്ടം ഭയപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

ശാന്തമായി വിശ്രമിക്കുന്ന സിംഹക്കുട്ടിയുടെ അരികിലേക്ക് പെട്ടെന്ന് ഒരു കൂട്ടം എരുമകള്‍ വരുന്നു. തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന സിംഹക്കുഞ്ഞ് ഭയക്കുകയും പ്രാണരക്ഷക്കായി ഓടി അടുത്തുള്ള മരത്തില്‍ ഓടി കയറുന്നതും കാണാം. എരുമകളാകട്ടെ മരത്തെ എല്ലാ വശങ്ങളില്‍ നിന്നും വളയുന്നു, സിംഹത്തിന് രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ വഴികളും അടഞ്ഞു. എരുമകളില്‍ ഒന്ന് അവസരം മുതലെടുത്ത് കൊമ്പുകൊണ്ട് കുഞ്ഞിനെ ആക്രമിക്കാനും ശ്രമിക്കുന്നു. നാടകീയമായ ഒരു നിമിഷത്തില്‍, സിംഹക്കുട്ടിക്ക് മരത്തിലുള്ള പിടി നഷ്ടപ്പെടുകയും മരത്തിന്റെ പകുതിയോളം ഒടിഞ്ഞ് താഴെ വീഴുകയും ചെയ്യുന്നു. ഒപ്പം സിംഹക്കുട്ടിയും.

എരുമകള്‍ കൂട്ടമായി ഇപ്പോളാക്രമിക്കാനെത്തും എന്ന് നമ്മള്‍ വിചാരിക്കുമ്പോള്‍ ആശ്ചര്യകരമായ ഒരു ട്വിസ്റ്റില്‍, വീഴുന്ന കൊമ്പ് എരുമകളിലൊന്നില്‍ വീഴുകയും നിമിഷനേരംകൊണ്ട് എരുമകൂട്ടത്തിന്റെ ശ്രദ്ധ തെറ്റിക്കുകയും സിംഹക്കുട്ടിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും സഫാരി ഗൈഡുമായ നിക്ക് ആന്‍ഡ്രൂ പകര്‍ത്തിയ വീഡിയോയാണ് ഒരു യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. വീഡിയോയുടെ വിവരണമനുസരിച്ച്, ഈ തീവ്രമായ ഏറ്റുമുട്ടലിനിടെ അതിശയിപ്പിക്കുന്നത് 1,000 പോത്തുകള്‍ സിംഹക്കുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു എന്നതാണ്.