മൃഗങ്ങൾ തമ്മിലുള്ള മിക്ക പോരാട്ടങ്ങളിലും വലുപ്പം അനുസരിച്ചാണ് ആളുകൾ വിജയിയെ നിർണയിക്കുന്നത്. എന്നാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് വിജയിക്കുക? അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
ഒരു പൂവൻകോഴിയെ ആക്രമിക്കാനെത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഒരു യുവാവ് വടിയുമായി കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആദ്യം, കോഴി പ്രതികരിക്കാതെ നിന്നെങ്കിലും വീണ്ടും വടിയുമായി ആക്രമിക്കാനെത്തിയ യുവാവിന് നേരെ കോഴി പറന്നു കൊത്താൻ ചെല്ലുന്നതാണ് തുടർന്ന് കാണുന്നത്.
കോഴിയുടെ വരവ് കണ്ടതും യുവാവ് പരിഭ്രാന്തനായി താഴേക്ക് കുതിക്കുകയും രക്ഷപെടാനുള്ള പരാക്രമത്തിനിടെ മരത്തിനു മുകളിലൂടെ യുവാവ് താഴേക്ക് പതിക്കുന്നതുമാണ് ഒടുവിൽ കാണുന്നത്.
നിമിഷനേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോയുടെ ബാക്കി ഭാഗം കൂടി വേണമായിരുന്നു എന്ന ആഗ്രഹം പ്രകടിപ്പിച്ചു. അനേകർ കോഴിയെ പിന്തുണച്ച് തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചു. മറ്റുള്ളവർ തൻ്റെ ചെറിയ എതിരാളിയെ വിലകുറച്ച് കാണുന്നതിന് മനുഷ്യനെ പരിഹസിച്ചു. “ഈ കോഴി ഒരു മെഡൽ അർഹിക്കുന്നു!” എന്ന് ഒരു ഉപയോക്താവ് എഴുതിയതോടെ കമൻ്റുകൾ പ്രവഹിച്ചു. മറ്റൊരാൾ പറഞ്ഞത്, “ഓടാൻ തയ്യാറല്ലെങ്കിൽ കോഴിയെ ഒരിക്കലും കുഴപ്പത്തിലാക്കരുത്”എന്നാണ്.