Featured Oddly News

‘ഡാ ചെക്കാ… അത് പാമ്പ് ആണെടാ..: വിഷപ്പാമ്പുമായി കളിക്കുന്ന കൊച്ചുകുട്ടി- ഞെട്ടിക്കുന്ന വീഡിയോ

കുട്ടികളുടെ പല വീഡിയോകളും ദിവസവും വൈറലാകാറുണ്ട്. എല്ലാവർക്കും കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നതും കാണാൻ ഇഷ്ടമാണ്. കണ്ണിന് കുളിർമയേകുന്ന ധാരാളം വീഡിയോകളുടെ കൂട്ടത്തിൽ ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി.

കുഞ്ഞുങ്ങൾ സാധാരണയായി കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാറുണ്ട്. പാത്രങ്ങളും വീട്ടിലെ മറ്റുപകരണങ്ങളും മിക്ക കുട്ടികളും കളിപ്പാട്ടാക്കാറുണ്ട്. എന്നാൽ ജീവനുള്ള പാമ്പിനെ ഉപയോഗിച്ച് കളിച്ചാലോ? എന്തായിരിക്കും അവസ്ഥ? കേൾക്കുമ്പോൾ തന്നെ പേടി തോന്നും. അങ്ങനെയെങ്കിൽ ഇത് നേരിട്ട് കണ്ടാലോ? അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു കസേരയിൽ നിന്ന് കളിക്കുന്ന കുഞ്ഞിൽ നിന്നാണ് വീഡിയോയുടെ തുടക്കം. പെട്ടെന്നാണ് അവന്റെ അരികിലേക്ക് ഒരു പാമ്പ് വരുന്നത് കണ്ടത്. കുട്ടി ആദ്യം വിചാരിച്ചു അത് തനിക്ക് കളിക്കാനുള്ള കളിപ്പാട്ടം ആണെന്ന്. പാമ്പിനെ കണ്ട കൗതുകത്തിൽ കുഞ്ഞ് പാമ്പിനെ തൊടുന്നതും അതിന്റെ പത്തിയിലേയ്ക്ക് കൗതുകത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ പിന്നീടാണ് അവന് ഇതിന്റെ അപകടം മനസ്സിലായത് എന്ന് തോന്നുന്നു. തുടര്‍ന്ന് അവൻ വളരെ ശാന്തനായി പക്വതയോടു കൂടി പാമ്പിനെ താൻ ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും താഴേക്ക് ഇറക്കിവിട്ടു.

വീഡിയോ വൈറൽ ആയതോടുകൂടി കുട്ടിയുടെ മാതാപിതാക്കൾക്ക് നേരേ വലിയ വിമർശനമാണ് ഉയരുന്നത്. ഇത്രയും അപകടകരമായ ഒരു കാഴ്ച ചിത്രീകരിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു എന്നാണ് പലരും കമന്റ് ചെയ്തത്. അപകടകരമാണെന്ന് അറിഞ്ഞിട്ടും അത് വീഡിയോനിങ്ങളുടെ മനസ്സ് കല്ലിന് സമമാണെന്ന് പറഞ്ഞവരും ചെറുതല്ല.

Leave a Reply

Your email address will not be published. Required fields are marked *