Featured Oddly News

വിവാഹ മണ്ഡപത്തിൽ 32 സെക്കൻഡ് നീണ്ട ചുംബനം! ദമ്പതികളുടെ വീഡിയോ വൈറൽ; വെബ് സീരീസോ? സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ചർച്ച

ബംഗാളി നവദമ്പതികൾ വിവാഹ മണ്ഡപത്തിലിരുന്ന് പരസ്പരം ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, 32 സെക്കൻഡോളം ദമ്പതികൾ ചുംബിക്കുന്നത് കാണാം. പൂക്കൾക്കിടയിൽ ഹോമകുണ്ഡത്തിന് സമീപം ഇരുന്നാണ് ഇവരുടെ ഈ പ്രകടനം. ഒരു വീഡിയോഗ്രാഫർ ഇത് ഷൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ചുവന്ന കുർത്തയണിഞ്ഞ വരനും ആഭരണങ്ങൾ അണിഞ്ഞ വധുവുമാണ് വീഡിയോയിലുള്ളത്. എന്നാൽ, ഇത് യഥാർത്ഥ വിവാഹമാണോ അതോ ഏതെങ്കിലും വെബ് സീരീസിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല.

ഈ വീഡിയോയെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്. ഇതൊരു വെബ് സീരീസ് ചിത്രീകരണമാണെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറ്റ് ചിലർ ദമ്പതികളെ വിമർശിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും വിവാഹ ചടങ്ങുകളിൽ ഇത്രയും ദൈർഘ്യമേറിയ ചുംബനം പതിവില്ലെന്നാണ് ഒരാളുടെ കമന്റ്.

എന്നാൽ ദമ്പതികളെ പിന്തുണച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അഗ്നിസാക്ഷിയായി വിവാഹം കഴിക്കുന്ന ദമ്പതികൾ ചുംബിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ വാദിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *