Movie News

ചിത്തയുടെ വിജയത്തിന് പിന്നാലെ അരുണ്‍കുമാര്‍ വീണ്ടും; കെജിഎഫിലെ മറ്റൊരു കഥയുമായി വിക്രം

തന്റെ സമീപകാല ചിത്രമായ ചിത്തയുടെ വിജയത്തില്‍ ഇപ്പോഴും സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. അതിനിടയില്‍ അടുത്ത നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പുതിയ സിനിമയ്ക്കായി അദ്ദേഹം ചിയാന്‍ വിക്രമിനൊപ്പം കരാര്‍ ഒപ്പിട്ടിരിക്കുകയാണ്.

ബ്രിട്ടീഷ് ഭരണകാലത്തെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമയെന്നാണ് വിവരം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചതായും താരം തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും ഉറവിടം സ്ഥിരീകരിച്ചു.

വിക്രം ഇപ്പോള്‍ പാ രഞ്ജിത്തിന്റെ തങ്കലന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അരുണ്‍കുമാറിന്റെ ചിത്തയില്‍ നടന്‍ സിദ്ധാര്‍ത്ഥായിരുന്നു നായകന്‍. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ പശ്ചാത്തലമാക്കി വന്‍വിജയം നേടിയ ചിത്രമാണ് കെജിഎഫ്. വീണ്ടും ഈ ചരിത്രഭൂമി സിനിമയിലേക്ക് വരുമ്പോള്‍ വിക്രം ആരാധകര്‍ക്ക് ഉയര്‍ന്നിരിക്കുന്നത് വലിയ പ്രതീക്ഷകളാണ്.