Movie News

ഫെബ്രുവരിയില്‍ വിവാഹിതാകുമോ? രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

ഒടുവില്‍ രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മൗനം വെടിഞ്ഞു വിജയ് ദേവരകൊണ്ട. തന്റെയും രശ്മിക മന്ദന്നയുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ‘കുഷി’ താരം തുറന്നു പറഞ്ഞു. ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരും വിവാഹിതരാകുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ ലൈഫ്സ്‌റ്റൈല്‍ ഏഷ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട, രശ്മികയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹ നിശ്ചയത്തെക്കുറിച്ചും മൗനം വെടിഞ്ഞു.

” ഫെബ്രുവരിയില്‍ വിവാഹം കഴിക്കാനോ വിവാഹനിശ്ചയം നടത്താനോ തല്‍ക്കാലും ഒരു പദ്ധതിയുമില്ല. രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. എല്ലാ വര്‍ഷവും ഈ ശ്രുതി ഞാന്‍ കേള്‍ക്കുന്നു. എന്നെ പിടിക്കാന്‍ അവര്‍ ചുറ്റും നടക്കുകയാണ്.” നടന്‍ പറഞ്ഞു. അതേസമയം വിജയ് ദേവരകൊണ്ടയും രശ്മികയും ലിവിംഗ് ടുഗദറിലാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

‘ഗീത ഗോവിന്ദം’, ‘ഡിയര്‍ കോമ്രേഡ്’ എ്ന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടിയരുന്നു. സാമന്ദയ്‌ക്കൊപ്പമുള്ള ‘കുശി’യിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. വിജയ് ഇപ്പോള്‍ ‘ഫാമിലി സ്റ്റാര്‍’, സംവിധായകന്‍ ഗൗതം ടിന്നനൂരിയുടെ ‘വിഡി 12’ ന്റെ ഷൂട്ടിംഗുമായി തിരക്കിലാണ്. അല്ലു അര്‍ജുന്റെ ‘പുഷ്പ: ദി റൂള്‍’, ‘റെയിന്‍ബോ’, ‘ദി ഗേള്‍ഫ്രണ്ട്’, ‘ചാവ’ എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ചിത്രങ്ങളുടെ നിരയാണ് രശ്മികയ്ക്കുള്ളത്.