നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തിരക്കുനിറഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ യാത്രക്കാർക്ക് നേരെയാണ് സ്റ്റേഷനിൽ നിന്ന യുവാവ് മോശമായി പെരുമാറിയത്. തുടർന്ന് സംഭവം കണ്ടുകൊണ്ടു നിന്ന ഗവണ്മെന്റ് റെയിൽവേ ഉദ്യോഗസ്ഥൻ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇയാളെ ട്രെയിനിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു.
@thenewsdrum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ട്രെയിൻ നീങ്ങിതുടങ്ങുന്നതാണ് കാണുന്നത്. ഈ സമയം നിരവധി യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നത് കാണാം. പെട്ടന്ന് ഇവരിൽ ഒരു യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിരിക്കുന്ന യാത്രക്കാർക്ക് നേരെ തന്റെ കയ്യിൽ ഇരുന്ന കുപ്പിയിലെ വെള്ളം ചീറ്റിക്കുകയാണ്. പലരും ഇയാൾ എന്താണ് ഈ കാണിക്കുന്നതെന്ന് അതിശയത്തോടെ നോക്കുന്നത് കാണാം.
പ്രതിദിനം 13,000-ലധികം ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുകയും ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്യുന്ന ഇന്ത്യൻ റെയിൽവേ, യാത്രക്കാരുടെ സുരക്ഷയും യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നിരവധി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
സേഫ്റ്റി ഇൻഫർമേഷൻ മാനേജ്‌മെൻ്റ് സിസ്റ്റത്തിൻ്റെ (സിംസ്) വിന്യാസവും ഒരു നിയമാനുസൃത റെയിൽവേ സുരക്ഷാ അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള കകോദ്കർ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടെ റെയിൽവേ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുന്ന അതേ സമയത്തു തന്നെയാണ് യാത്രക്കാർക്ക് വെല്ലുവിളിയുയർത്തിയ ഈ സംഭവവും റിപ്പോർട്ട് ചെയ്യപെട്ടിരിക്കുന്നത്.
.
വിഷൻ ഐഎഎസ്, നെക്സ്റ്റ്ഐഎഎസ് തുടങ്ങിയ സംഘടനകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇത്തരത്തിലുള്ള പെരുമാറ്റ വെല്ലുവിളികൾ നേരിടുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും റെയിൽവേ അധികൃതരും പൊതുജനങ്ങളും തമ്മിലുള്ള സഹകരണം എത്രത്തോളം വർധിപ്പിക്കേണ്ടതുണ്ട് എന്നതിന്റെ ആവശ്യകത എടുത്തുകാട്ടുകയാണ്.