Featured Oddly News

ഉത്സവത്തിനിടെ എ.ഐ റോബട്ട് ഇടഞ്ഞു, പിടിച്ചുമാറ്റി സംഘര്‍ഷം ഒഴിവാക്കി; ആശ്ചര്യപ്പെടുത്തുന്ന വീഡിയോ

എല്ലായിടത്തും എ ഐ അരങ്ങ് വാഴുന്ന കാലമാണിത്. ഇപ്പോളിതാ ഉത്സവത്തിനിടെ ആക്രമാസക്തനായ എ ഐ റോബട്ട് ആളുകളെ ആക്രമിക്കുന്ന വീഡിയോയില്‍ അമ്പരന്നിരിക്കുകയാണ് ലോകം. വടക്കുകിഴക്കന്‍ ചൈനയില്‍ ടിയാന്‍ജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവല്‍ ഗാലയിലാണ് സംഭവം നടന്നത്.
എഐ നിയന്ത്രിത റോബോട്ടുകളിലൊന്ന് പെട്ടെന്ന് ആളുകളുടെ നേരെ ആക്രമാസക്തനായെന്നപോലെ കുതിച്ചെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെ ഇത് ആക്രമിക്കാനായി ശ്രമിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ റോബട് അപോകലിപ്‌സ് ആരംഭിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് പലരും വീഡിയോയുടെ കമന്റായി നല്‍കുന്നത്.

ഫെസ്റ്റ് വലിനിടെ ഇടഞ്ഞ് റോബട്ടിന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപ്പെട്ട് പിടിച്ചു മാറ്റിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

യുണിട്രീ റോബട്ടിക്‌സ് നിര്‍മ്മിച്ച ഒരു ഹ്യൂമനോയിഡ് ഏജന്റ് എ ഐ അവതാര്‍ ആണ് വീഡിയോയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ.ചെറിയൊരു റോബട്ടിക് തകരാര്‍ മാത്രമാണ് ഇതെന്നാണ് പരിപാടിയുടെ സംഘാടകര്‍ ഇതിനെ പറ്റി വിശേഷിപ്പിക്കുന്നത്. ഈ റോബോട്ടുകളെല്ലാം പരിപാടികള്‍ക്ക് മുമ്പ് സുരക്ഷാ പരിശോധനയില്‍ വിജയിച്ചിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.