Health

ലഹരിക്കായി ‘ചിരി’വാതകവും ! മരണകാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍

ലാഫിങ്‌ ഗ്യാസി(നൈട്രസ്‌ ഓക്‌സൈഡ്‌)ന്റെ ദുരുപയോഗം വ്യാപകമായെന്ന്‌ യു.എസിലെ ആരോഗ്യ വിദഗ്‌ധര്‍. ദന്തചികിത്സയിലും ഭക്ഷണനിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വാതകം, വേപ്പിങ്‌ വഴിയാണു ലഹരിക്കായി ഉപയോഗിക്കുന്നത്‌. ഇത്‌ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്‌.

യു.എസിലെ ചില സംസ്‌ഥാനങ്ങളില്‍ ലാഫിങ്‌ ഗ്യാസിന്റെ വില്‍പന നിയമ വിധേയമാണ്‌. വലിയ കണ്ടെയ്‌നറുകളിലും ആകര്‍ഷകമായ പാക്കേജിങ്ങിലും ലഭ്യമാകും. ചില സംസ്‌ഥാനങ്ങളില്‍ അതിന്റെ വിനോദ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും, ഭക്ഷണ ഉല്‍പ്പന്നമായി ഇപ്പോഴും നിയമാനുസൃതമാണ്‌.

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്‌ അവയ്‌ക്ക് വ്യാപകമായ പ്രചാരം ലഭിച്ചത്‌. ലഹരി അടിമകളായവരുടെ കുടുംബങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമെതിരേ കേസുകള്‍ നല്‍കിയിട്ടുണ്ട്‌. ലഹരിയുടെ അപകടങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ്‌ അവരുടെ നിലപാട്‌.

നൈട്രസ്‌ ഓക്‌സൈഡിന്റെ അമിതമായ ഉപയോഗം മൂലം 2023 ല്‍ മരണ സംഖ്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 110 ശതമാനാമയി ഉയര്‍ന്നു. നേരത്തെ എട്ട്‌ ഗ്രാം വരെയാണു വിപണിയില്‍ നൈട്രസ്‌ ഓക്‌സൈഡ്‌ ലഭിച്ചിരുന്നത്‌. ഇപ്പോള്‍ രണ്ട്‌ കിലോഗ്രാം വരെ ഭാരമുള്ള പായ്‌ക്കേജുകള്‍ ലഭ്യമാണ്‌. അതും നിയന്ത്രിക്കണമെന്ന ആവശ്യം സജ്‌ജീവമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *