Oddly News

ഉടമയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ച് വാക്വം ക്ലീനര്‍; വീട്ടിലെ നായയെ തുരത്തി ഓടിച്ചു; ഇത് ഹാക്കര്‍മാരുടെ പണി തന്നെ

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ എല്ലാവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിചിത്രമായ ഒരു ഹാക്കിങ് യു എസ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളിലുള്ള റോബട്ടിക് വാക്വം ക്ലീനറാണ് വിചിത്രമായി പെരുമാറാനായി തുടങ്ങിയത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരത്തിലുള്ള റോബട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവം ഇങ്ങനെയാണ്.

ഡാനിയല്‍ സ്വെന്‍സണാണ് വിചിത്രമായ ഈ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെയാണ് കേള്‍ക്കാനായി തുടങ്ങിയത്. എന്നാല്‍ ഉപകരണം റീസെറ്റ് ചെയ്തതിന് പിന്നാലെ തെറിവിളിയും ആരംഭിച്ചു. അതും കണ്ണ് പൊട്ടുന്ന ചീത്ത. അതിനോടൊപ്പം നായയുടെ പിന്നാലെ ഭയപ്പെടുത്താനും വാക്വം ക്ലീനര്‍ ചെന്നതായി മറ്റൊരാള്‍ അവകാശപ്പെടുന്നു.
Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്‍കൂര്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സുരക്ഷ പിഴവുകള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. മറ്റ് വെബ്സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളില്‍ നിന്ന് ലഭിച്ച പഴയ പാസ് വേഡുകള്‍ ഉപയോക്തക്കളുടെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിന് ഉപയോഗിക്കുന്ന” ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്” എന്നറിയപ്പെടുന്ന ഒരു രീതി ഹാക്കര്‍മാര്‍ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ മേല്‍ നിയന്ത്രണം നേടുന്നതിനും അവരുടെ ഉടമസ്ഥര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും ഇതുപോലെ അശ്ലീലങ്ങള്‍ വിളിക്കാനും അവയുടെ സുരക്ഷാ ദൗര്‍ബല്യങ്ങള്‍ കാരണമായി. ഇത്തരം ഉപകരണങ്ങൾ ഉപയോഗപ്രദമാണെങ്കിലും, ഹാക്കര്‍മാരിൽനിന്നും സുരക്ഷിതമാക്കി വയ്ക്കേണ്ടതും ആവശ്യമാണ്