ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമീപ വര്‍ഷങ്ങളില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ രസകരവും അമ്പരപ്പിക്കുന്നതുമായി മാറാറുമുണ്ട്. ബ്രെലിന്‍ എന്ന അമേരിക്കന്‍ വനിത എഐ യുമായി ബന്ധപ്പെട്ടു അനുഭവം അടുത്തിടെ എക്‌സില്‍ പങ്കിട്ടത് ആള്‍ക്കാരെ ഞെട്ടിച്ചുകളഞ്ഞു.
ചാറ്റ് ജിപിയുമായുള്ള അവളുടെ സംഭാഷണത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ബ്രെലിന്‍ പോസ്റ്റ് ചെയ്തു, അതില്‍ നിങ്ങള്‍ക്ക് അറിയാവുന്ന തന്നെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു. ബ്രെലിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്,എഐ ഉടന്‍ തന്നെ ചിത്രം നല്‍കുകയും ചെയ്തു. ചിത്രം പക്ഷേ ഇന്ത്യന്‍ രൂപത്തിലുള്ള ഒരു പുരുഷന്റെതായിരുന്നു.
ബ്രെലിന്‍ തന്നെ എഐ സൃഷ്ടിച്ച ചിത്രത്തിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി. ‘താടിയും കണ്ണടയുമുള്ള ഇന്ത്യന്‍ മനുഷ്യന്‍’ എന്ന് പറഞ്ഞു. പോസ്റ്റ് പെട്ടെന്ന് ട്രാക്ഷന്‍ നേടി, 250,000-ത്തിലധികം കാഴ്ചകള്‍ നേടുകയും പ്രതികരണങ്ങളുടെ കുത്തൊഴുക്കിന് കാരണമാവുകയും ചെയ്തു. കമന്റുകളില്‍, ഒരു ഉപയോക്താവ് പരിഹസിച്ചു, ‘നിങ്ങള്‍ രഹസ്യമായി ഒരു ഇന്ത്യക്കാരനായിരിക്കാം! നിങ്ങളുടെ വംശപരമ്പര പരിശോധി ക്കാനുള്ള സമയം.’ ഒരു ഇന്ത്യാക്കാരന്‍ ചെയ്ത കമന്റ് ഇങ്ങിനെയായിരുന്നു.