ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളെ നായകന്മാരായി ആദരിക്കാറുണ്ടെങ്കിലും വിടവാങ്ങലുകള്‍ പലപ്പോഴും അവര്‍ക്ക് കയ്പ്പേറിയതായി മാറാറുണ്ട്. ടീമിനായി ഫോമിലായിരിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഇവരുടെ കവര്‍ ഡ്രൈവുകള്‍, ഉയര്‍ന്ന സിക്സറുകള്‍, വിക്കറ്റുകള്‍, മാച്ച് വിന്നിംഗ് നേട്ടങ്ങള്‍ എന്നിവയെല്ലാം പ്രകീര്‍ത്തിക്കുന്ന ആരാധകര്‍ പക്ഷേ താരങ്ങള്‍ കരിയറിന്റെ അവസാനത്തേക്ക് കടക്കുന്നതോടെ അവരുടെ കരിയര്‍ പലപ്പോഴും നിശബ്ദമായി അവസാനിക്കുന്നത്.
തന്റെ റെഡ് ബോള്‍ കരിയറിന് അത്തരമൊരു അന്ത്യം നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ രോഹിത് ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ലോകകപ്പ് മഹത്വത്തിലേക്ക് നയിച്ചതിന് ശേഷം ഇതിനകം തന്നെ ടി20 യില്‍ നിന്ന് വിരമിച്ച രോഹിത് ഇപ്പോള്‍ വെള്ളക്കുപ്പായത്തില്‍ കളി അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്. രോഹിതിന്റെ സമീപകാല ടെസ്റ്റ് ഫോം വളരെ മോശമാണ്, ഓസ്ട്രേലിയയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 6.2 ശരാശരിയും കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളില്‍ 10.93 മാണ്.
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ പോരാട്ടങ്ങളില്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. സിഡ്നിയിലെ ടെസ്റ്റ് നഷ്ടമായതിനാല്‍ വലംകൈയ്യന്‍ ഓപ്പണര്‍, ബോക്സിംഗ് ഡേ ടെസ്റ്റിനിടെ മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് കളിക്കാരനെന്ന നിലയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടു. അതേസമയം നന്ദികേടിന് ഇരയായി ഒരു മികച്ച കരിയറിന് പെട്ടെന്ന് അന്ത്യം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമല്ല രോഹിത്. എംഎസ് ധോണി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ് തുടങ്ങിയ ഇതിഹാസങ്ങള്‍ സമാനമായ വിടവാങ്ങലുകള്‍ നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ആര് അശ്വിന് ബ്രിസ്ബേന്‍ ടെസ്റ്റില്‍ അനുഭവിച്ചു.
2014ലെ ധോണിയുടെ തീരുമാനവും രോഹിതിനെ പോലെ ആയിരുന്നു. മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയുടെ മധ്യത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരം നേരത്തെ അവസാനിച്ചപ്പോള്‍ 24 റണ്‍സെടുത്ത ധോണി വിരമിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. പകരം, ‘എല്ലാ ഫോര്‍മാറ്റുകളും കളിക്കാനുള്ള ബുദ്ധിമുട്ട്’ കാരണമായി ചൂണ്ടിക്കാട്ടി ബിസിസിഐ ഒരു പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ തീരുമാനം പ്രഖ്യാപിച്ചത്.
‘ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്മാരില് ഒരാളായ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി മാറിയിരുന്നു. ഈ സമയത്താണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ധോണി തീരുമാനിച്ചത്. തുടര്‍ന്ന് സിഡ്നിയില്‍ ടീമിനെ നയിച്ച വിരാട് കോഹ്ലിക്ക് ഭരണം കൈമാറി ധോണി വിട പറഞ്ഞു. 24.25 ശരാശരിയുള്ള ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെയും വിടപറയല്‍. 13,288 ടെസ്റ്റ് റണ്‍സോടെയാണ് ദ്രാവിഡ് വിരമിച്ചത്.
2011ലെ ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും പര്യടനങ്ങളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ് തന്റെ ജന്മനാടായ ഹൈദരാബാദില്‍ കണ്ണീരോടെ തന്റെ തീരുമാനം പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാന സ്പിന്നറായ അശ്വിന് ബ്രിസ്ബേനില്‍ നടന്ന ഒരു ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍, നിര്‍ണായക എസ്സിജി ടെസ്റ്റില്‍ രോഹിത് പുറത്തായതോടെ, ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു അധ്യായത്തിന് വിരാമമിട്ട് ഒരു പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നു.