പിതാവിന്റെ മുന്നില്‍ വെച്ച് 24കാരനായ മകനെ തിമിംഗലം വിഴുങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തിമിംഗലം 24 വയസ്സുള്ള ഒരു കയാക്കറെ വിഴുങ്ങുകയും പരിക്കേല്‍ക്കാതെ തുപ്പുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. തെക്കന്‍ ചിലിയിലെ മഗല്ലന്‍ കടലിടുക്കിലെ സാന്‍ ഇസിഡ്രോ ലൈറ്റ് ഹൗസിന് സമീപം നടന്ന സംഭവത്തില്‍ അഡ്രിയാന്‍ സിമാന്‍കാസ് എന്ന യുവാവിനെയാണ് തിമിംഗലം വിഴുങ്ങിയതും അതിന് ശേഷം അത് തുപ്പുകയും ചെയ്തത്.
തന്റെ പിതാവ് ഡെല്ലിനൊപ്പം കയാക്കിംഗ് നടത്തുകയായിരുന്നു അഡ്രിയാന്‍, അപ്പോള്‍ തിമിംഗലം പെട്ടെന്ന് ഉയര്‍ന്ന് വന്ന് കയാക്കിനൊപ്പം അവനെ വിഴുങ്ങി. യുവാവിനെ വിഴുങ്ങുന്ന വിഡിയോ പിതാവിന്റെ ക്യാമറയില്‍ തന്നെയാണ് പതിഞ്ഞത്. തിമിംഗലം വിഴുങ്ങുന്നത് നെഞ്ചിടിപ്പോടെയാണ് ആ അച്ഛന്‍ കണ്ടത്. അതിവേഗത്തില്‍ പാഞ്ഞെത്തിയ തിമിംഗലത്തെ കണ്ട് ആദ്യം തിരമാലയാണെന്നാണ് കരുതിയതെന്ന് യുവാവിന്റെ പിതാവ് പറയുന്നു.
വൈറലായ വീഡിയോയില്‍ മകന്‍ തിമിംഗലത്തിന്റെ വായില്‍ അപ്രത്യക്ഷനായി. അഡ്രിയാന്‍ സ്തബ്ധനായെങ്കിലും അഞ്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം സുരക്ഷിതനായി ഉപരിതലത്തിലേക്ക് തിരിച്ചു വന്നു. ” ശരിക്കും ഭയം കാരണം ഞാന്‍ അവനെ മൂന്ന് സെക്കന്‍ഡ് പോലെ കണ്ടില്ല. പെട്ടെന്ന് അവന്‍ പുറത്തേയ്ക്ക് വന്നു.” ഡെല്‍ ടിവിഎന്‍ ചിലിയോട് പറഞ്ഞു.
മറൈന്‍ ബയോളജിസ്റ്റുകള്‍ പറയുന്നത്, തിമിംഗലം ലഞ്ച്-ഫീഡിംഗില്‍ ഏര്‍പ്പെട്ടിരിക്കാമെന്നാണ്, ഇത് ക്രില്ലിനെയോ മത്സ്യത്തെയോ പിടിക്കാന്‍ വായ തുറന്ന് ഉപരിതലത്തിലേക്ക് കുതിക്കുന്ന സ്വഭാവമണെന്ന് ചിലി സര്‍വകലാശാലയിലെ മരിയ ജോസ് പെരസ് പറഞ്ഞു.
വന്യജീവി ശാസ്ത്രജ്ഞനായ വനേസ പിറോട്ട തിമിംഗലം മനുഷ്യനെ മനപ്പൂര്‍വ്വം ലക്ഷ്യമിടുന്നില്ലെന്നും അതിന്റെ തൊണ്ട ഇടുങ്ങിയതാണെന്നും ഒരു വ്യക്തിയെ വിഴുങ്ങുന്നത് അസാധ്യമാണെന്നും വിശദീകരിച്ചു. ഡോള്‍ഫിനുകളും തിമിംഗലങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സമുദ്രജീവികള്‍ക്ക് പേരുകേട്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മഗല്ലന്‍ കടലിടുക്ക്.
ഭയാനകമായ അനുഭവം ഉണ്ടായിരുന്നിട്ടും, അഡ്രിയാനും ഡെല്ലും കടലിനോട് താല്‍പ്പര്യമുള്ളവരാണ്. വീണ്ടും കയാക്കിംഗ് പോകുമോ എന്ന് ചോദിച്ചപ്പോള്‍, ‘തീര്‍ച്ചയായും’ അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു.