വടക്കേ ഇന്ത്യന്‍ വിഭവമായ ഗോല്‍ഗപ്പ എന്ന പാനീപൂരി പ്രിയമില്ലാത്തവര്‍ വിരളമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഇന്ത്യയുടെ തെരുവു ഭക്ഷണമാണ് പാനിപൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ഇപ്പോള്‍ പാനീപൂരി കൊണ്ടുള്ള ഒരു പരീക്ഷണ വിഭവമാണ് വൈറലാകുന്നത്.
ട്യൂണ മത്സ്യം നിറച്ച പാനിപൂരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിലാണ് പാനിപൂരിയിലെ ഈ പരീക്ഷണ വിഭവം ഉള്ളത്. ഒന്റാരിയോയിലുള്ള കറിയിഷ് ടാവേണ്‍ എന്ന റസ്റ്റോറന്റിലാണ് ഈ വിഭവം ഉള്ളത്. ഇവര്‍ തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇവിടുത്തെ ബെസ്റ്റ് സെല്ലര്‍ വിഭവം കൂടിയാണ് ഇത്. കൈകൊണ്ടു നിര്‍മിച്ച കറുത്ത നിറത്തിലുള്ള പൂരികളാണ് ഇവിടെ ഉപയോഗിക്കുന്നത്. പൂരി ഉണ്ടാക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വിളമ്പുന്നതിന് മുമ്പ് ഓരോ പൂരിയിലും ട്യൂണയും പാനിയും നിറയ്ക്കുന്നു. ഇവ ഒറ്റയടിക്ക് വായിലിട്ടു കഴിക്കണം എന്നും ഇവര്‍ പറയുന്നുണ്ട്. ഈ രസകരമായ പൂരി വിഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകള്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലുള്ള സമാനമായ ഒരു വിഭവത്തെക്കുറിച്ച് ഒരാള്‍ എഴുതി, ബംഗ്ലാദേശില്‍ BRAC ആരോങ്ങിന്റെ ടെറാക്കോട്ട ടെയില്‍സ് എന്ന ഒരു റെസ്റ്റോറന്റുണ്ട്, അവിടെ അവര്‍ പാനിപൂരിയുടെ ബംഗാളി പതിപ്പായ പുച്ക വിളമ്പുന്നത് സാല്‍മണ്‍, ഞണ്ട് തുടങ്ങിയ ഫില്ലിംഗുകള്‍ക്കൊപ്പമാണ് എന്ന് ഇയാള്‍ കമന്റില്‍ പറയുന്നു.
https://www.instagram.com/reel/C6OzAKRr8-G/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==




