Health

ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ തേന്‍ ചേര്‍ത്ത്‌ വെറും വയറ്റില്‍ കഴിക്കു! മുറ്റത്തെ ഔഷധക്കലവറ

തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌.

ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌.

തേനീച്ച, പഴുതാര, എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച്‌ പുരട്ടിയാല്‍ മതി. അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളിലും തുളസി ഉപയോഗിക്കാം.

ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വിളര്‍ച്ച മാറി രക്‌തപ്രസാദം കൈവരാന്‍ സഹായിക്കും. തുളസിയില കഷായം വച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *