ഉലുവ, മുടിയുടെ ഗുണങ്ങള്‍ക്കായി മിക്ക രാജ്യങ്ങളിലും തലമുറകളായി ഉപയോഗിച്ച് വരുന്നു. ഉലുവ അരച്ച് ഷാംപൂവിന് പകരമായി ഉപയോഗിക്കാം.
ആവണക്കെണ്ണ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഗൃഹൗഷധിയാണ്. ഈജിപ്തില്‍ ഇത് ഹെയര്‍ ടോണിക്ക് ആയാണ് അറിയപ്പെടുന്നത്. ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്.
സുന്നാമുക്കിയില, മൈലാഞ്ചിയില, കരിംജീരകം എന്നിവ തലമുടിയുടെ കാര്യത്തില്‍ അറബികള്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹൗഷധികളായിരുന്നു. മുടി വളരാന്‍ മാത്രമല്ല, കഷണ്ടിക്ക് പ്രതിവിധിയായും അറബികള്‍ ഇതാണ് ആശ്രയിച്ചിരുന്നത്.
കരിംജീരകം, സുന്നാമുക്കിയില, മൈലാഞ്ചിയില എന്നിവ തുല്യമെടുത്ത് ഉണക്കിപ്പൊടിച്ച് ഒലീവ് എണ്ണയിലിട്ട് പതിനഞ്ചു മിനിറ്റ് ചെറിയ തീയില്‍ ചൂടാക്കുക. തണുത്തുകഴിയുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ എണ്ണ പതിവായി തലയില്‍ തേച്ചു കുളിച്ചാല്‍ കഷണ്ടിയില്‍ പോലും മുടി വളരുമെന്നാണ് വിശ്വാസം. ചര്‍മരോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.
ഉലുവ, രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ച് അര മണിക്കൂറിന് ശേഷം കുളിക്കുക. മുടിക്ക് ബലവും കറുപ്പു നിറവും തിളക്കവുമുണ്ടാകും.
ഇഞ്ചി മുറിച്ച് മുടി കൊഴിയുന്ന ഭാഗത്തും കഷണ്ടിയിലും അല്‍പസമയം തേച്ചു പിടിപ്പിക്കുക. ആരോഗ്യമുള്ള പുതിയ മുടിയിഴകള്‍ തഴച്ച് വളരാന്‍ ഇത് സഹായിക്കും. ഇഞ്ചി തേയ്ക്കാന്‍ ബുദ്ധിമുട്ടു ള്ളവര്‍ ഇഞ്ചിനീര് തേച്ച് പിടിപ്പിച്ചാലും മതി.
മുടി ചെമ്പിപ്പിക്കാനും മുടികൊഴിച്ചില്‍ മാറാനും മുടി നന്നായി വളരാനും ആശ്രയിച്ചു വരുന്ന ഒന്നാണ് മൈലാഞ്ചി. കഷണ്ടിയുള്ള ഭാഗത്ത് മൈലാഞ്ചിയും കരിംജീരകവും വിനാഗിരിയും ചേര്‍ത്ത് അരച്ച് തേയ്ക്കുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്യണം.