Celebrity Featured Movie News

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്

പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു.

പ്രിയങ്ക ചോപ്ര

ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വിജയിച്ചു. 89.4 മില്യണ്‍ ഫോേളാവേഴ്‌സാണ് പ്രിയങ്ക ചോപ്രായ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

ശ്രദ്ധ കപൂര്‍

നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രദ്ധ കപൂര്‍. അവരുടെ ആകര്‍ഷമായ വ്യക്തിത്വത്തിന്റെ ആരാധകരാണ് പലരും ഇന്‍സ്റ്റഗ്രാമില്‍ 83.1 മില്യണ്‍ ഫോളോവേഴ്‌സാണ് ശ്രദ്ധയ്ക്ക് ഉള്ളത്.

ദീപിക പദുക്കോണ്‍

പ്രിയങ്കയ്ക്ക് തൊട്ടു പിന്നാലെ ദീപിക പദുക്കോണും ഉണ്ട്. കൃത്യമായി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ഡേറ്റ് നടത്തുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപിക. 76 മില്യണ്‍ ഫോളോവേഴ്‌സാണ് ദീപികയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

അക്ഷയ് കുമാര്‍

അക്ഷയ് കുമാറിനും ഇന്‍സ്‌റ്ഗ്രാമില്‍ ആരാധകര്‍ ഉണ്ട്. താരം ഇടയ്ക്കിടയ്ക്ക് സിനിമ അപ്‌ഡേറ്റുകളും മറ്റ് വിവരങ്ങളും ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. 66.1 മില്യണ്‍ ഫോളോവേഴ്‌സാണ് അക്ഷയ് കുമാറിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

ദിഷ പട്ടാണി

ഇന്‍സ്റ്റഗ്രാം ആരാധകരുടെ കാര്യത്തില്‍ ദിഷ പട്ടാണിയും ഒട്ടും മോശമല്ല ദിഷയുടെ ഫിറ്റ്‌നസ് ലുക്കിന് നിരവധി ആരാധകര്‍ ഉണ്ട്. 59.4 മില്യണ്‍ ഫോളോവേഴ്‌സാണ് ദിഷയ്ക്ക് ഉള്ളത്.

കൃതി സനോണ

കൃതിയുടെ സ്‌റ്റെയിലും ലുക്കിലും ധാരാളം ആരാധകര്‍ ഉണ്ട്. തന്റെ യാത്രകളും ക്യാമറയ്ക്ക് പിന്നിലെ കാഴ്ചകളും ഫാഷന്‍ താല്‍പര്യങ്ങളും എല്ലാം കൃതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട് 54.9 മില്യണ്‍ ഫോളോവേഴ്‌സാണ് കൃതിക്ക് ഉള്ളത്.

ജാക്വലന്‍ ഫെര്‍ണാണ്ടസ്

ഫിറ്റ്‌നസ്, ട്രാവല്‍, ഫാഷന്‍, എന്നിവയൊക്കെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരിലേയ്ക്ക് എത്തിക്കുന്നത്. 68 മില്യണ്‍ ഫോളോവേഴ്‌സാണ് ജാക്വലിന് ഉള്ളത്.

ആലിയ ഭട്ട്

ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈയിലും അഭിനയ മികവും സ്വകാര്യ ജീവിതവും എല്ലാം ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്. 79.8 മില്യണ്‍ ഫോളോവേഴ്‌സാണ് ആലിയ ഭട്ടിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മയുടെ ഇന്‍സ്റ്റഗ്രാം ആരാധകരുടെ എണ്ണം 68.8 ആണ്. ഫാഷനും ഫിറ്റ്‌നസും, സിനിമയും സ്വകാര്യ ജീവിതവും എല്ലാം അനുഷ്‌ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു.