Hollywood

റൊണാള്‍ഡോയുടെ മുന്‍കാമുകി ഐറീന നോട്ടമിട്ടിരിക്കുന്നത് ടോം ക്രൂസിനെ ; പക്ഷേ താരത്തിന് തീരെ സമയമില്ല

ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഭാര്യയും കുട്ടികളുമൊക്കെയായി നല്ല കുടുംബസ്ഥനായി മാറിയതോടെ മൂന്‍ കാമുകിഐറിനാ ഷെയ്ക്കിന് കാമുകന്മാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായി. പലരുമായും ഡേറ്റിംഗില്‍ ഏര്‍പ്പെട്ട മോഡല്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസാണ്. പുതിയ കാമുകിയുമായി വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ അവസ്ഥയിലൂടെ കടന്നുപോകുന്ന ക്രൂസിന്റെ ശ്രദ്ധ നേടിയെടുക്കാനും എങ്ങിനെയെങ്കിലും ഡേറ്റിംഗില്‍ ഏര്‍പ്പെടാനുമാണ് ഐറീനയുടെ ശ്രമം.

എന്നാല്‍ ഹോളിവുഡ് താരവുമായി ഡേറ്റിംഗ് നടത്തുന്നത് സൂപ്പര്‍ മോഡലിന് അസാധ്യമായ ഒരു ദൗത്യമായിരിക്കാം. കാമുകിയുമായി വേര്‍പിരിഞ്ഞതിന് ശേഷം അദ്ദേഹത്തിന് ഡേറ്റ് ചെയ്യാന്‍ പദ്ധതിയില്ലെന്ന് അകത്തുള്ളവര്‍ വെളിപ്പെടുത്തുന്നു. ഏഴ് തവണ സൂപ്പര്‍ ബൗള്‍ ചാമ്പ്യനായ ടോം ബ്രാഡിയുമായി ആറ് മാസത്തെ ഓണ്‍-ഓഫിനെ തുടര്‍ന്നാണ് റഷ്യന്‍ ബോംബ് ഷെല്‍ ഷെയ്ക്കിന്റെ സ്യൂട്ടര്‍മാരുടെ പട്ടികയില്‍ 61 കാരനായ ക്രൂസ്, ഇടം നേടിയത്. എന്നാല്‍ ക്രൂയിസ് തന്റെ സിനിമ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റൊരു റഷ്യക്കാരിയായ എല്‍സിന ഖൈറോവയുമായുള്ള രണ്ട് മാസത്തെ ഡേറ്റിംഗ് ഫെബ്രുവരിയില്‍ അവസാനിച്ചതിന് ശേഷം താരം ഇനിയൊരു ഡേറ്റിംഗില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് താരവുമായി ബന്ധപ്പെട്ട വിവരം.

സുന്ദരന്മാരും പ്രശസ്തരായ പണക്കാരുമായ ആള്‍ക്കാരാണ് ഐറീനയുടെ ഡേറ്റിംഗ് പൂളില്‍ ഇതുവരെയുള്ളത്. ഇതുവരെ പത്തു പേരോളം വരുന്ന ആ പട്ടികയില്‍ വിരമിച്ച എന്‍എഫ്എല്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രാഡിയായിരുന്നു അവസാനത്തെയാള്‍. ആറ് മാസത്തോളം അവള്‍ ഡേറ്റിംഗ് നടത്തി. ഒക്‌ടോബറില്‍ വേര്‍പിരിയുകയുംചെയ്തു. ക്രൂസ് മുമ്പ് 45 കാരിയായ കാറ്റി ഹോംസിനെ വിവാഹം കഴിച്ചിരുന്നു, ദമ്പതികള്‍ക്ക് 18 വയസ്സുള്ള സൂരി എന്ന മകള്‍ ഉണ്ട്. 2012-ല്‍ കേറ്റി വിവാഹമോചനത്തിന് അപേക്ഷ നല്‍കി, മകള്‍ സൂരിയുടെ പൂര്‍ണ സംരക്ഷണം ലഭിച്ചു.