Travel

വിനോദസഞ്ചാരികൾക്ക് താല്ക്കാലികഭാര്യമാരാകാന്‍ പാവപ്പെട്ട സ്ത്രീകൾ; ഒരു സ്ത്രീ കഴിച്ചത് 20 വിവാഹങ്ങള്‍

വിനോദസഞ്ചാരത്തിനായി എത്തുന്ന ടൂറിസ്റ്റുകള്‍ ചെലവഴിക്കുന്ന ദിവസങ്ങളിലേക്ക് മാത്രം നാട്ടുകാരികളായ യുവതികളെ വിവാഹം ചെയ്യുകയും പോകുമ്പാള്‍ വിവാഹമോചനം നടത്തുകയും ചെയ്യുന്ന ‘ആനന്ദ വിവാഹങ്ങള്‍’ ഇന്തോനേഷ്യയില്‍ വ്യാപകമാകുന്നു. മദ്ധ്യേഷ്യയില്‍ നിന്നുള്ള പുരുഷ വിനോദസഞ്ചാരികളാണ് ഇത്തരം ഹ്രസ്വകാലത്തേക്കുള്ള വിവാഹത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചൈനീസ് മോണിംഗ് പറയുന്നു.

ഓണ്‍ലൈനില്‍ ഈ വിഷയം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. അറബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പന്‍കാക്കില്‍ ഈ പ്രതിഭാസം വ്യാപകമാണ്. കോട്ട ബുംഗയിലെ മൗണ്ടന്‍ റിസോര്‍ട്ടുകളില്‍ ഇത്തരം വിവാഹം കഴിപ്പിക്കാന്‍ ഏജന്‍സികള്‍ വ്യാപകമായി പ്രാദേശിക സ്ത്രീകളെ ചൂഷണം ചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്.

പ്രാദേശിക സ്ത്രീകള്‍ക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജന്‍സികള്‍ ഉള്‍പ്പെട്ടതാണ് ഈ ക്രമീകരണം. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാല്‍, പെട്ടെന്നുള്ള, അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തുന്നു, അതിനുശേഷം പുരുഷന്‍ സ്ത്രീക്ക് വധുവില നല്‍കുന്നു. പകരമായി, വിനോദസഞ്ചാരികളുടെ താമസസമയത്ത് സ്ത്രീ ലൈംഗികവും ഗാര്‍ഹികവുമായ സേവനങ്ങള്‍ നല്‍കുന്നു. ടൂറിസ്റ്റ് വിനോദസഞ്ചാരം കഴിഞ്ഞ് പോകുമ്പോള്‍, വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്യും.
‘ആനന്ദ വിവാഹങ്ങള്‍’ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു ലാഭകരമായ വ്യവസായമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തുടക്കത്തില്‍ ഇടനിലക്കാര്‍ വഴി മാത്രം നടന്നിരുന്ന ആനന്ദ വിവാഹങ്ങള്‍ ഇപ്പോള്‍ ഏജന്‍സികളുടെ വിദഗ്ദ്ധരായ ഏജന്റുമാര്‍ വഴിയാണ് നടക്കുന്നത്. ഇന്തോനേഷ്യന്‍ യുവതിയായ കഹായ മിഡില്‍ ഈസ്റ്റേണ്‍ വിനോദസഞ്ചാരികളുമായി താന്‍ 15 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

അവരുടെ ആദ്യ ഭര്‍ത്താവ്, 50 വയസ്സുള്ള സൗദി അറേബ്യക്കാരന്‍, വധുവിലയായി നല്‍കിയത് 71,412 രൂപയായിരുന്നു. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ആ മനുഷ്യന്‍ വീട്ടിലേക്ക് പറന്നു, അവര്‍ ”വിവാഹമോചിതരായി”. ഒരു വിവാഹത്തിന് 300 ഡോളറിനും 500ഡോളറിനും ഇടയില്‍ താന്‍ സമ്പാദിക്കുന്നുണ്ടെന്നും കഹായ വെളിപ്പെടുത്തി. 20 ആനന്ദ വിവാഹത്തിന് ഇരയായ ആളാണ് നിസ. പിന്നീട് ഒരു എമിഷ്രേന്‍ ഓഫീസറെ ശരിയായ വിവാഹം കഴിച്ച് രണ്ട് ആണ്‍മക്കളും ഉണ്ടായശേഷം ഇതുവരെ നിസ പഴയ ജീവിതത്തിലേക്ക് പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *