വീട് പണിയുമ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് വീട്ടിലേക്ക് വാങ്ങുന്ന ഫര്‍ണിച്ചറുകള്‍. കാഴ്ചയില്‍ ഭംഗി തോന്നുകയും വേണം എന്നാല്‍ അധികം പണം മുടക്ക് ഇല്ലാതെയും ആയിരിയ്ക്കണം. ഇതാണ് ഏത് ഉടമസ്ഥരും ശ്രദ്ധ വയ്ക്കുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനായിരിയ്ക്കും ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുന്നതും. ഒരു വീടിന് വേണ്ടി ഫര്‍ണിച്ചറുകള്‍ മേടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…..
ട്രെന്‍ഡല്ല ടേസ്റ്റ് – ട്രെന്‍ഡുകളെ കണ്ണുമടച്ചു പിന്തുടരുത്. ഗൃഹോപകരണങ്ങള്‍ സാധാരണഗതിയില്‍ ദീര്‍ഘകാല നിക്ഷേപമാണ്. അതുകൊണ്ടു തന്നെ ഒരു സീസണിലേക്കും മറ്റും നില്‍ക്കുന്ന ട്രെന്‍ഡ് പിന്‍തുടരേണ്ടതില്ല. വസ്ത്രങ്ങളാണെങ്കില്‍ അതിന്റെ ഫാഷന്‍ നഷ്ടപ്പെട്ടാല്‍ അലമാരയുടെ ഏതെങ്കിലും മൂലയിലേക്കു തള്ളിയിടാം. പിന്നീട് അതേപ്പറ്റി ഓര്‍ത്തെന്നും വരില്ല. എന്നാല്‍ ഫര്‍ണിച്ചറിന്റെ കാര്യം അങ്ങനെയല്ല. വര്‍ഷങ്ങളോളം അവയോടൊപ്പം നിങ്ങള്‍ക്കു ജീവിക്കേണ്ടതായുണ്ട്. അതേസമയം നിങ്ങള്‍ക്കു വളരെ അതുല്യമെന്നു തോന്നുന്ന ഫര്‍ണിച്ചര്‍ തീര്‍ച്ചയായും പരീക്ഷിക്കുക.
ഭംഗിയും പ്രയോജനവും – വീട്ടിലെ ഓരോ ഇഞ്ച് ഇടത്തിനും ചെലവുള്ളതാണ്. പ്രത്യേകിച്ചും നഗരങ്ങളില്‍. അതിനാല്‍ ഉപയോഗസൗകര്യത്തിനു മുന്തിയ പരിഗണന നല്‍കണം. പക്ഷേ, സൗന്ദര്യവും ഭംഗിയുമുണ്ടായിരിക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപം മാറ്റാവുന്ന ഫര്‍ണിച്ചര്‍ പരിഗണിക്കാവുന്നതാണ്. പ്രത്യേകിച്ചും ചെറിയ ഇടങ്ങളില്‍ താമസിക്കുമ്പോള്‍.
ഭംഗിയുള്ള പെയിന്റ് – വീട്ടുപകരണങ്ങളെ ഒട്ടാകെ ഒന്നു വിലയിരുത്തുക. ഏതിലൊക്കെ മാറ്റം വരുത്തണം. പുതിയ ഇടത്തില്‍ ഇവയെ എങ്ങനെ കൊള്ളിക്കാം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുക. ചിലതു പഴയതായി തോന്നും. അവയ്ക്ക് എങ്ങനെ പുതിയ ലുക്ക് നല്‍കാമെന്നാലോചിക്കാം. ചിലതിനു പുതിയ അപ്ഹോള്‍സ്റ്ററി നല്‍കിയാല്‍ പുതിയ ലുക്ക് വരും.
മുറികള്‍ക്കൊത്ത് ഫര്‍ണിച്ചര്‍ – ശാന്തവും വിശാലവുമായി തോന്നണമോ? അല്ലെങ്കില്‍ ഊഷ്മളതയും സുഖകരവുമായി തോന്നണമോ? സീലിങ്ങിന്റെ ഉയരത്തോടു ബാലന്‍സ് ചെയ്യുന്ന ഉയരമുള്ള ഇനം വേണമോ? ഇതു മുറി കുത്തിനിറഞ്ഞു നില്‍ക്കുന്നതായി തോന്നിപ്പിക്കുമോ? കലാ വസ്തുക്കള്‍കൊണ്ടോ ഫര്‍ണിച്ചര്‍ കൊണ്ടോ ഭിത്തി ആകര്‍ഷകമാക്കണോ?… തുടങ്ങി പല കാര്യങ്ങള്‍ മുറിയുടെ സൗന്ദര്യവത്കരണ സമയത്ത് ഉയര്‍ന്നുവരും. മുറിക്കു യോജിച്ച വിധത്തില്‍ പ്രത്യേകമായി ഫര്‍ണിച്ചര്‍ രൂപകല്‍പ്പന ചെയ്തെടുക്കുകയാണ് അഭികാമ്യം.