Featured Good News

1979ല്‍ ദമ്പതികള്‍ നട്ട ചെറിയ ക്രിസ്മസ് ട്രീ; ഇന്ന് 52 അടി ഉയരമായി പ്രദേശത്തിന് പ്രകാശം നല്‍കുന്നു

മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന ഈ ദേവദാരു വൃക്ഷം ആളുകള്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും മനോഹരമായ കാഴ്ച നല്‍കുന്നു.

1978 ല്‍ ദമ്പതികളായ അവ്രിലും ക്രിസ്റ്റഫര്‍ റൗലാന്‍ഡും വെറും 6 ഡോളറിന് വാങ്ങിയ വൃക്ഷം അന്നത്തെ ക്രിസ്മസിന് ശേഷം അവര്‍ കയറിപ്പാര്‍ക്കല്‍ നിര്‍വ്വഹിച്ച വീടിന്റെ ഓര്‍മ്മയ്ക്കായി തങ്ങളുടെ ആദ്യ അവധിക്കാലത്താണ് മുറ്റത്ത് നട്ടത്്. 45 വര്‍ഷത്തെ പോഷണം കൊണ്ട്, അത് ഇപ്പോള്‍ 52-അടി ഉയരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ദമ്പതികള്‍ ഇപ്പോള്‍ 80-കളില്‍ എത്തിനില്‍ക്കുമ്പോള്‍ പോലും എല്ലാ ഡിസംബറിലും അവര്‍ അലങ്കാരവിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു. സംഭവം ഇപ്പോള്‍ ഏത് ചക്രവാളത്തിലും ഗ്രാമപ്രദേശത്തിന് ഗംഭീരമായ വെളിച്ചം നല്‍കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദമ്പതികള്‍ക്ക് ആയിരക്കണക്കിന് ലൈറ്റുകള്‍ കൊണ്ടാണ് മരം അലങ്കരിക്കുന്നത്. അത് അവരുടെ 4 കിടപ്പുമുറികളുള്ള വീടിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇപ്പോള്‍ മരത്തില്‍ വിളക്കുകള്‍ ഇടാന്‍ ഒരു ചെറി പിക്കറിന്റെ സഹായം പോലും ആവശ്യമാണ്. ഇപ്പോള്‍ മരത്തിലെ വിളക്കിന്റെ ”സ്വിച്ചിംഗ് ഓണ്‍” ചടങ്ങ് പട്ടണത്തെ ഒന്നിപ്പിക്കുകയും വിനോദസഞ്ചാരികളെ കൊണ്ടുവരുകയും ചെയ്യുന്നു. അതിനുമപ്പുറത്ത് മരം ഇപ്പോള്‍ ചാരിറ്റിക്കുള്ള പണശേഖരണം നടത്താനുള്ള ഉപാധി കൂടിയാണ്.

ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും അല്‍ഷിമേഴ്സ് റിസര്‍ച്ച് യുകെയും ഉള്‍പ്പെടെയുള്ള ചാരിറ്റികള്‍ക്കായി റൗലാന്‍ഡ് 25,000 പൗണ്ടിലധികം സമാഹരിച്ചു. 2022ല്‍, അവര്‍ വോര്‍സെസ്റ്റര്‍ ഫുഡ് ബാങ്കിനായി 3,000 പൗണ്ട് സമാഹരിച്ചു. ഈ വര്‍ഷം മിഡ്ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സ് സേവനത്തിനായി ആയിരക്കണക്കിന് സംഭാവനകള്‍ സ്വരൂപിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മരത്തില്‍ വിളക്ക് തൂക്കാനുള്ള വൈദ്യുതി ചെലവ് കൂടുതലായിട്ടും ദമ്പതികള്‍ വാര്‍ഷിക പാരമ്പര്യം തുടരുന്നു. ഇത്തവണ ഡിസംബര്‍ 6 ന് രാത്രി ട്രീ പ്രകാശിക്കുന്നത് കാണാന്‍ ഏകദേശം 2,000 പേരാണ് വന്നത്. ഗൂഗിള്‍ മാപ്സില്‍ ട്രീ ഇപ്പോള്‍ ഒരു പ്രാദേശിക ലാന്‍ഡ്മാര്‍ക്കായി പോലും നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി ബില്ലിനായി പണമടയ്ക്കാന്‍, ദമ്പതികള്‍ തങ്ങളുടെ ഊര്‍ജ്ജ വിതരണക്കാരനെ ബന്ധപ്പെട്ടു, അവര്‍ ക്രിസ്തുമസ് ബില്ലിലേക്ക് 100 പൗണ്ട് സംഭാവന ചെയ്യാന്‍ സമ്മതിച്ചു. ജനുവരി 6 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9.30 വരെ ദമ്പതികള്‍ ലൈറ്റുകള്‍ ഓണാക്കും. മരത്തിന്റെ വലിപ്പം കാരണം അതിനെ പരിപാലിക്കുന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്ന് അവ്രില്‍ സമ്മതിച്ചു. ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരം വാര്‍ഷിക ”സ്വിച്ചിംഗ് ഓണ്‍” ചടങ്ങിനായി എല്ലാ വര്‍ഷവും പെപ്പര്‍ സ്ട്രീറ്റില്‍ ഒത്തുകൂടുന്നു.