Hollywood

ബിയോണ്‍സിന്റെ സംഗീതനിശയില്‍ തിമോത്തി ഷാല്‍മേട്ടും കൈലി ജന്നറും; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു

നടന്‍ തിമോത്തി ഷാല്‍മേട്ടും പ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായ കൈലി ജെന്നറും ഡേറ്റിംഗിലാണെന്ന റൂമറുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഔദ്യോഗികമായി അക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും ഇവരുടെ മൗനം സമ്മതമായി ആരാധകരും പപ്പരാസി മാധ്യമങ്ങളും പ്രണയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തെളിയിച്ച് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്.

തങ്ങളുടെ ബന്ധം സ്ഥിരീകരിച്ച ബിയോണ്‍സ് നോവല്‍സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ സംഗീതനിശയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും പിന്നീട് ചുംബിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായി മാറി. ഇതാദ്യമായാണ് തിമോത്തി ഷാല്‍മെറ്റും കൈലി ജെന്നറും പരസ്യമായി ഒന്നിക്കുന്നത്. പരിപാടിയില്‍ സെന്‍ഡയ, ടോം ഹോളണ്ട്, കിം കര്‍ദാഷിയാന്‍ തുടങ്ങിയ താരങ്ങളെല്ലാം സന്നിഹിതരായിരുന്നു. കാലിഫോര്‍ണിയയിലെ ഇംഗല്‍വുഡില്‍ നടന്ന പരിപാടിയില്‍ നിറഞ്ഞുനിന്നത് തിമോത്തി ഷാല്‍മേട്ടുംകൈലി ജെന്നറുമായിരുന്നു.

കൈലി ജെന്നര്‍ മുമ്പ് റാപ്പര്‍ ട്രാവിസ് സ്‌കോട്ടുമായി ഡേറ്റിംഗ് നടത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. അവര്‍ക്ക് മകള്‍ സ്റ്റോമിയും ഒരു മകനുമുണ്ട്. തിമോത്തി ഷാല്‍മെറ്റ് അടുത്തതായി ചോക്ലേറ്റിയര്‍ വില്ലി വോങ്കയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുകയാണ്. സണ്‍ഡയയ്ക്കൊപ്പം ഡ്യൂണ്‍ 2 എന്ന ചിത്രവും അദ്ദേഹത്തിനുണ്ട്. കോള്‍ മി ബൈ യുവര്‍ നെയിം, ലിറ്റില്‍ വിമന്‍, ദി ഫ്രഞ്ച് ഡിസ്പാച്ച്, ഡ്യൂണ്‍, ഡോണ്ട് ലുക്ക് അപ്പ്, ഇന്റര്‍സ്റ്റെല്ലാര്‍, ബ്യൂട്ടിഫുള്‍ ബോയ്, ബോണ്‍സ് ആന്‍ഡ് ഓള്‍, ലേഡി ബേര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തിമോത്തി താരമായി ഉയര്‍ന്നത്. കൈലി ജെന്നര്‍, കര്‍ദാഷിയന്‍സ് താരമായി തുടരുന്നതിനു പുറമേ, കൈലി കോസ്‌മെറ്റിക്‌സ് എന്ന ബ്യൂട്ടി ബ്രാന്‍ഡ് നടത്തുന്നു.