Celebrity

ബ്ലൗസ് ഊരുന്ന സീന്‍, ചിത്രംതന്നെ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങി നടി;  അമിതാഭ് ബച്ചനുവരെ ഇടപെടേണ്ടി വന്നു

ആരാധകരുടെ ഹൃദയത്തില്‍ ഇപ്പോഴും തന്റേതായ ഇടംനേടുന്ന ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും, നൃത്തം കൊണ്ടും താരം വളരെയധികം പ്രശസ്തയാണ്. താരം ഇന്നുവരെ 70-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നെങ്കിലും, 1990 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി താരം മാറുകയായിരുന്നു.

1984-ല്‍ അബോധ് എന്ന ഫീച്ചര്‍ ഫിലിമിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അവലോകനങ്ങളും റേറ്റിംഗുകളും ലഭിച്ചിട്ടും ചിത്രം വന്‍ പരാജയമായിരുന്നു. ദില്‍, സാജന്‍, ബീറ്റ, ഹം ആപ്കെ ഹേ കോന്‍, രാജ, ദില്‍ തോ പാഗല്‍ ഹേ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റുകളുടെ ഒരു നിരയിലൂടെ 1990-കളില്‍ ഈ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി അവര്‍ മാറി. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ചേര്‍ന്ന് നേടിയതിനേക്കാള്‍ കൂടുതല്‍ അവള്‍ സമ്പാദിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റേതായ നിലപാടുകളില്‍ നിന്ന് മാറി നില്‍ക്കാത്ത താരം കൂടിയായിരുന്നു അവര്‍. 1989-ല്‍ ഷാനഖ്ത് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ മാധുരി ദീക്ഷിത്തിനെ പരിഗണിച്ചിരുന്നു. ഇരുവരും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.

എന്നാല്‍ തന്റെ ബ്ലൗസ് ഊരുന്ന ഒരു സീന്‍ ഉള്ളതിനെ തുടര്‍ന്ന് ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മാധുരി സിനിമ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങിയിരുന്നു. ഷാനഖ്ത് ചിത്രീകരണത്തിന്റെ ആദ്യ ദിവസത്തെ കുറിച്ച് റേഡിയോ നാഷയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍  ടിന്നു ആനന്ദ് തുറന്നു പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരണത്തെച്ചൊല്ലി മാധുരി ദീക്ഷിത്ത് വളരെ വലിയ രീതിയില്‍ തര്‍ക്കിച്ചിരുന്നുവെന്ന് ടിന്നു പറയുന്നു. ആദ്യം സമ്മതിച്ചെങ്കിലും സീക്വന്‍സ് ചെയ്യുന്നതിനെ മാധുരി ദീക്ഷിത് എതിര്‍ത്തു. 45 മിനിറ്റോളം അവള്‍ തന്റെ ഡ്രസ്സിംഗ് റൂമില്‍ തന്നെ ഇരുന്നുവെന്നും തുടര്‍ന്ന് താന്‍ അവരെ കാണാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ തനിക്ക് ഈ പ്രത്യേക സീന്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ പറയുകയായിരുന്നുവെന്നും ടിന്നു പറയുന്നു. തുടര്‍ന്ന് മാധുരി എന്തുകൊണ്ട് സീന്‍ എടുക്കാന്‍ എത്താത്തതെന്ന് ടിന്നു അമിതാഭ് ബച്ചനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ബിഗ് ബി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അവസാനം മാധുരി ദീക്ഷിത് സീക്വന്‍സ് പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചു.