Celebrity

പൈലറ്റാകാന്‍ ആഗ്രഹിച്ചു; ഇന്ന് 20 മിനിറ്റിന് 3 കോടി രൂപ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം

സിനിമേതര പശ്ചാത്തലത്തില്‍ നിന്ന് വന്ന് ബോളിവുഡില്‍ തന്റേതായ ഇടം നേടിയ താരമാണ് ദിഷ പഠാണി. ബറേലിയില്‍ നിന്ന് വന്ന ദിഷയ്ക്ക് എയര്‍ഫോഴ്സ് പൈലറ്റാകാനായിരുന്നു ആഗ്രഹം. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഒരു എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ അവള്‍ പ്രവേശനം നേടിയതിന്റെ ഒരു കാരണം പൈലറ്റ് ആകുക എന്നതായിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷം മോഡലിംഗിന് വേണ്ടി അവള്‍ ബി.ടെക് ഉപേക്ഷിച്ചു.

പങ്കെടുക്കുന്നവര്‍ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന മോഡലിംഗ് മത്സരത്തെക്കുറിച്ച് ഒരു സുഹൃത്ത് ദിഷയെ അറിയിച്ചു. ഒരു മോഡലിംഗ് കരിയര്‍ എന്നതിലുപരി സ്വപ്നങ്ങളുടെ നഗരം കാണുക എന്നതില്‍ ആവേശഭരിതയായ അവള്‍ ഉടന്‍ തന്നെ അപേക്ഷാ ഫോം പൂരിപ്പിച്ച് അയക്കുകയായിരുന്നു. താന്‍ എപ്പോഴും ലജ്ജാശീലയായിരുന്നുവെന്നും കുട്ടിക്കാലത്ത് അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ എംഎസ് ധോണിയുടെ ബയോപിക്കിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. 104 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി 216 കോടിയാണ് നേടിയത്.

200 കോടിയിലധികം നേടിയ അവരുടെ മറ്റൊരു വിജയചിത്രം ടൈഗര്‍ ഷ്രോഫിനൊപ്പമായിരുന്നു. ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ക്ക് ശേഷം, ഇന്‍സ്റ്റാഗ്രാമില്‍ അതിവേഗം വളരുന്ന സെലിബ്രിറ്റികളില്‍ ഒരാളായി അവര്‍ മാറി. നിലവില്‍ അവര്‍ക്ക് 61.5 ദശലക്ഷം ഫോളോവേഴ്സുണ്ട്. യോദ്ധ, കല്‍ക്കി 2898 എഡി, കങ്കുവ എന്നീ മൂന്ന് വലിയ ബാനര്‍ സിനിമകള്‍ സ്വന്തമാക്കിയതിനാല്‍ 2024 നടിക്ക് ഭാഗ്യമായി മാറി. നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയില്‍ റോക്‌സിയായി അഭിനയിക്കാന്‍ 2 കോടി രൂപയാണ് ദിഷ വാങ്ങിയത്. തുടര്‍ന്ന് വന്ന കങ്കുവയില്‍ അഭിനയിക്കാന്‍ മൂന്ന് കോടി രൂപയാണ് അവര്‍ പ്രതിഫലമായി വാങ്ങിയത്.