രണ്ടുമതക്കാരുടെ പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാന്‍ തീരെ കൂട്ടാക്കാത്തവിധം കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ അനേകരുടെ നാടാണ് ഇന്ത്യ. പക്ഷേ മതങ്ങളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദുമതത്തിലെയും ഇസ്‌ളാമതത്തിലെയും പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ ശവകുടീരുണ്ട്.
മതപരവും സാംസ്‌കാരികവുമായ വേര്‍തിരിവുകളുടെ എല്ലാ അതിരുകളെയും മായ്ച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി എന്ന മനോഹരമായ പട്ടണത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള അനേം പ്രണയികളായ ഭക്തര്‍ അവരുടെ സ്വന്തം പ്രണയകഥകള്‍ക്ക് അനുഗ്രഹം തേടി ക്ഷേത്രം സന്ദര്‍ശിക്കുന്നു. കാലത്തിനും ദേശത്തിനും മതത്തിനും സമ്പത്തിനും അതീതമായ പ്രണയത്തിന്റെ 500 വര്‍ഷം പഴക്കമുള്ള ഒരു കഥയാണ് ക്ഷേത്രത്തെ അസാധാരണമാക്കുന്നത്.
സാമന്ത രാജാവായ ശ്രീരംഗരായുവിന്റെ അതിസുന്ദരിയായ മകള്‍ ചന്ദ്രവദനയുടെയും സുന്ദരനായ പേര്‍ഷ്യന്‍ വജ്രവ്യാപാരി മോഹിയാറിന്റെയും പതിനഞ്ചാം നൂറ്റാണ്ടിലെ അസാധാരണ പ്രണയത്തിന്റെ ദുരന്തകഥയിലൂടെയാണ് ക്ഷേത്രം പ്രണയികള്‍ക്ക് പ്രിയങ്കരമാകുന്നത്. പതിവായി കദിരി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്ന ചന്ദ്രവദനയെ അവിടെ വെച്ചാണ് ആദ്യമായി മോഹിയാറിനെ കണ്ടുമുട്ടിയത്.
അവരുടെ ആകസ്മികമായ കണ്ടുമുട്ടല്‍ തീവ്രമായ ആകര്‍ഷണത്തിന് കാരണമായി. ആദ്യകാഴ്ചയില്‍ തന്നെ അനുരാഗം തോന്നിയ ഇരുവരും പിന്നീട് രഹസ്യമായി കണ്ടുമുട്ടാന്‍ തുടങ്ങി. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലും മതങ്ങളിലും പെട്ടവരായതിനാല്‍ നിഷിദ്ധസാഹചര്യത്തിലും തടസ്സങ്ങള്‍ക്കിടയിലും അവരുടെ പ്രണയം തഴച്ചുവളര്‍ന്നു. ചന്ദ്രവദനയോടുള്ള അഭിനിവേശത്താല്‍ മോഹിയാര്‍ പലപ്പോഴും അവളെ ഒരു നോക്ക് കാണാന്‍ ശ്രമിക്കുമായിരുന്നു. ഒരു ദിവസം, അയാള്‍ രാജകൊട്ടാരത്തില്‍ എത്തി അവളെ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ ഭടന്മാര്‍ തടഞ്ഞു.
രാജഭടന്മാര്‍ മോഹിയാറിനെ ഭ്രാന്തനാണെന്ന് കരുതി തള്ളിയിടുകയും ചെയ്തു. നിരാശയില്‍ മോഹിയാര്‍ ഭിത്തിയില്‍ തലയിടിച്ച് മരണത്തിന് കീഴടങ്ങി. മോഹിയാറിന്റെ വിയോഗം അറിഞ്ഞ്, ചന്ദ്രവദന അവന്റെ അരികിലേക്ക് ഓടിയെത്തി, ദുഃഖത്താല്‍ അവളും അവന്റെ അരികില്‍ മരിച്ചു വീണു. അവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കിയ ശ്രീരംഗരായു രാജാവ് പരമ്പരാഗത ആചാരങ്ങളെ ധിക്കരിച്ച് അവരെ ഒരുമിച്ച് അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ഹിന്ദു, മുസ്ലീം വാസ്തുവിദ്യാ ശൈലികള്‍ സമന്വയിപ്പിച്ച്. അവര്‍ക്കായി അദ്ദേഹം ഒരു സംയുക്ത ശവകുടീരവും നിര്‍മ്മിച്ചു. ഇന്ന് ചന്ദ്രവദന മോഹിയാര്‍ സമാധി അവരുടെ ശാശ്വത സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായി ഇപ്പോഴും നിലകൊള്ളുന്നു.
ചന്ദ്രവദന തൊടുന്നതുവരെ മോഹിയാറിന്റെ ശരീരം അനങ്ങില്ലെന്നും അവളും മരണത്തില്‍ അവനുമായി ഒന്നായിത്തീര്‍ന്നുവെന്നുമാണ് ഇവിടുത്തെ പ്രാദേശികമായി നിലനില്‍ക്കുന്ന ഐതിഹ്യം. തങ്ങളുടെ പ്രണയം ദൈവികവും അനശ്വരവുമായി രുന്നുവെന്നും അത് വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും കദിരിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.