Movie News

ലോകത്തിലെ ഏറ്റവും വലിയ ചിത്രം നിര്‍മ്മിയ്ക്കാന്‍ ഇദ്ദേഹം 83000 കോടി രൂപ മുടക്കി; പിന്നീട് സംഭവിച്ചത്

ചൈനീസ് ശതകോടീശ്വരന്‍ ജോണ്‍ ജിയാങ്ങിന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ ആഗ്രഹം തോന്നി. ഇതിനായി അദ്ദേഹം 2007-ല്‍ അതിന്റെ നടപടികള്‍ ആരംഭിച്ചു. ഏറ്റവും ചിലവേറിയ ചിത്രം എന്ന നിലയില്‍ അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചിലവഴിയ്ക്കാന്‍ തീരുമാനിച്ചു. ഹോളിവുഡിലെ മികച്ച സ്റ്റുഡിയോകള്‍ തന്നെ തിരഞ്ഞെടുത്തു. 130 മില്യണ്‍ ഡോളറോളം അദ്ദേഹം ഈ ചിത്രത്തിനായി ചിലവാക്കിയെങ്കിലും സിനിമ ഒരിക്കലും റിലീസ് ചെയ്തില്ല.

എംപയേഴ്സ് ഓഫ് ദി ഡീപ്പ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘മെര്‍മെയ്ഡ് ഐലന്‍ഡ്’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. അവതാര്‍, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിന്റെ നിര്‍വ്വഹണം കാരണം പരാജയപ്പെട്ടു. മെര്‍മന്‍ ഗോത്രങ്ങള്‍ക്കെതിരെ പോരാടുന്ന ചിത്രം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. പത്ത് രചയിതാക്കള്‍ ചേര്‍ന്ന് എഴുതിയ ചിത്രത്തിന്റെ കഥ പൂര്‍ത്തീകരിയ്ക്കാന്‍ തന്നെ നാല് വര്‍ഷമെടുത്തു.

തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ മോണിക്ക ബെല്ലൂച്ചിയെ നായികയായി തിരഞ്ഞെടുത്തെങ്കിലും അവള്‍ പിന്മാറി. പിന്നീട്, ഷാരോണ്‍ സ്റ്റോണ്‍ ലീഡിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് നടന്നില്ല. ഒടുവില്‍ ബോണ്ട് ഗേള്‍ ഓള്‍ഗ കുറിലെങ്കോ സിനിമയില്‍ ഒപ്പുവച്ചു. അവള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിച്ചു. 130 ദശലക്ഷം ഡോളര്‍ (INR-. 83000 കോടി രൂപ) ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇര്‍വിന്‍ കെര്‍ഷ്നര്‍ സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും ജിയാംഗുമായുള്ള കരാറുകളെ തുടര്‍ന്ന് അദ്ദേഹം പിന്നീട് പ്രോജക്റ്റില്‍ നിന്ന് വിട്ടു നിന്നു. ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് പിറ്റോഫ് ഒപ്പുവെച്ചെങ്കിലും അദ്ദേഹം ഉടന്‍ തന്നെ ഇത് ഉപേക്ഷിച്ചു. പിന്നീട്, ജോനാഥന്‍ ലോറന്‍സ് ഈ പ്രോജക്റ്റില്‍ ഒപ്പിടാന്‍ സമ്മതിക്കുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.

2009 ആയപ്പോഴേക്കും, ജിയാങ്ങിന്റെ നിര്‍ദ്ദേശങ്ങളില്‍ മനംമടുത്ത ലോറന്‍സ് സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നീട് മൈക്കല്‍ ഫ്രഞ്ചിനെ പകരക്കാരനായി സൈന്‍ ചെയ്തു. ജിയാങ്ങിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് അദ്ദേഹം രംഗങ്ങള്‍ രണ്ടുതവണ ചിത്രീകരിച്ചു. ഇതാണ് ഷൂട്ടിംഗ് വൈകാന്‍ കാരണം. 2010-ല്‍, പാതി-നിര്‍മ്മിത ട്രെയിലറുമായി ചിത്രം ഒടുവില്‍ പുറത്തിറങ്ങി. കൂടാതെ, പണം കൊടുക്കാന്‍ കാലതാമസം ഉണ്ടായതോടെ നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും തമ്മില്‍ വഴക്കുകള്‍ ആരംഭിച്ചു. നിരവധി ക്രൂ അംഗങ്ങള്‍ പകുതിക്ക് വെച്ച് പോയി. മുഖ്യകഥാപാത്രങ്ങളുടെ സൈഡ് കിക്ക് ആയി അഭിനയിച്ച മാക്‌സ് മൗലിയനെപ്പോലുള്ള അഭിനേതാക്കള്‍ പോലും രംഗങ്ങള്‍ ചിത്രീകരിക്കാതെ പോയി.

പ്ലേസ്മെന്റ് അഭിനേതാക്കളെ വച്ച് ചിത്രീകരിച്ച ശേഷം 2013-ല്‍ ചിത്രം റിലീസ് ചെയ്യാന്‍ ജിയാങ് പദ്ധതിയിട്ടു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രീമിയര്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ചിത്രത്തിന്റെ ശരിയായ എഡിറ്റിംഗിനായി മൈക്കല്‍ ഖാനെ നിയമിച്ചു. തുടര്‍ന്ന് 2016-ല്‍ ഒരു മികച്ച ട്രെയിലര്‍ പുറത്തു വന്നു. പൂര്‍ത്തിയാകാത്ത ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് നിര്‍മ്മാതാവിന് തോന്നി. ഇതോടെ പദ്ധതി നിര്‍ത്തിവച്ചു. അതിനുശേഷം, എംപയേഴ്സ് ഓഫ് ദി ഡീപ്പ് ഒരിക്കലും പുറത്തിറങ്ങിയില്ല. ജോണ്‍ ജിയാങ്ങിന്റെ സ്വപ്നം പൂര്‍ത്തീകരിക്കപ്പെടാതെ തുടര്‍ന്നു.