Good News

‘മടിച്ചി’യാണിവള്‍, ആഴ്ച്ചയില്‍ വെറും 20 മണിക്കൂര്‍ മാത്രം ജോലി; സമ്പാദിക്കുന്നത് പ്രതിമാസം 19 ലക്ഷം

തൊഴിലിനൊപ്പം തന്നെ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതിലൂടെ കൂടുതല്‍ വരുമാനം നേടുകയും ചെയ്ത് വിജയം കുറിച്ച നിരവധി പേരെ നമുക്ക് പരിചിതമായിരിക്കും.അതിലൊരാളാണ് ബെര്‍ണഡെറ്റ് ജോയ് എന്ന യുവതി.ഇവര്‍ തന്റെ ജീവിതത്തില്‍ വിജയം കൈപിടിയിലൊതുക്കിയത്.
കഴിഞ്ഞ വര്‍ഷം $279,000 (2 കോടിയിലധികം രൂപ) സമ്പാദിക്കുകയും ചെയ്തു, പ്രതിമാസം ശരാശരി 19 ലക്ഷം രൂപയാണ് അവര്‍ നേടുന്നത്. 300,000 ഡോളറിലധികം (ഏകദേശം 2.5 കോടി രൂപ) കടമുള്ളപ്പോഴാണ് അവര്‍ ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്.

ഭര്‍ത്താവുമായുള്ള യാത്ര വിവരിക്കുന്ന പോഡ്കാസ്റ്റായി തുടക്കമിട്ട ഈ ശ്രമം വളരെ പെട്ടെന്ന് തന്നെ ജോയിക്ക് ലാഭകരമായ ഒരു ബിസിനസ്സ് സംരംഭമായി മാറുകയായിരുന്നു.ജോയ് ആഴ്ച്ചയില്‍ 20 മണിക്കൂര്‍ മാത്രമാണ് തന്റെ ജോലിയില്‍ ചെലവഴിക്കുന്നതെന്നാണ് പറയുന്നത്. കഴിവുകളിലൂടെ ഒരു വരുമാനവും അനായാസമായി വരുന്ന ഹോബികളിലൂടെ മറ്റൊരു വരുമാനം ഉണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിന്റെ വിജയത്തെക്കുറിച്ചാണ് ബെര്‍ണാഡെറ്റ് ജോയ് പറഞ്ഞത്.

അവരുടെ തുടക്കം ഡ്രെസ്ഡ് എന്ന സൈഡ് ബിസിനസ്സിലൂടെയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച തുകകൊണ്ട് അവര്‍ക്ക് തന്റെ വിദ്യാര്‍ത്ഥി വായ്പകള്‍ അടയ്ക്കാനായി സാധിച്ചു. അതിനൊപ്പം മുഴുവന്‍ സമയ ജോലിയില്‍ നിന്ന് സ്വയം തൊഴിലിലേക്കുള്ള മാറ്റം എളുപ്പമാക്കുകയും ജീവനക്കാരെ നിയമിക്കാനും അവര്‍ക്ക് സാധിച്ചു.ആദ്യസമയത്ത് വിജയം ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ക്ക് പരാജയത്തിനെ അഭിമുഖീകരിക്കേണ്ടതായി വന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യ സംരംഭം പൂട്ടിയപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നേരിടേണ്ടതായി വരുകയായിരുന്നു. 

എന്നാല്‍, ഫിന്‍കോണ്‍ പേഴ്സണല്‍ ഫിനാന്‍സ് കോണ്‍ഫറന്‍സിന്റെ സന്ദര്‍ശനത്തിനിടെ ജീവിതം വീണ്ടും വഴിത്തിരിവിലേക്ക് ആയി. സാമ്പത്തിക സാക്ഷരത ഉപയോഗിച്ച് മറ്റുള്ളവരെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുള്ള സ്പീക്കറുകളുടെ സന്ദേശങ്ങളില്‍ ജോയ് പ്രചോദനം കണ്ടെത്തി. ഇപ്പോള്‍ മാസം 19 ലക്ഷം രൂപയാണ് അവര്‍ പലതരത്തലുള്ള തൊഴിലുകളും കഴിവുകളും കൊണ്ട് സമ്പാദിക്കുന്നത്.