Oddly News

ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര വാച്ച് ; അതിന്റെ വില കേട്ടാല്‍ ഞെട്ടും, 456 കോടിരൂപ…!

ലക്ഷ്വറി വാച്ചുകള്‍ പലര്‍ക്കും സമയം നോക്കാനുള്ളതല്ല. അത് അന്തസ്സിന്റെയും ആഡംബരത്തിന്റെയും പ്രതിഫലനം കൂടിയാണ്. അതുകൊണ്ടു തന്നെ കലയും പൈതൃകവും കരകൗശലവും കണ്ടുമുട്ടുന്ന ഒരു പ്രപഞ്ചമാണ് വാച്ചുകള്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് 2014ല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാന്‍ഡായ ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡില്‍ ഗ്രാഫ് ഹാലൂസിനേഷന്‍ പുറത്തിറക്കി.

ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ വാച്ചാണ്. സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂര്‍വ വജ്രങ്ങളുമുള്ള ഗ്രാഫ് ഹാലൂസിനേഷന്റെ മൂല്യം 55 മില്യണ്‍ ഡോളര്‍ (ഏകദേശം 456 കോടി രൂപ) ആണ്. ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡിന്റെ സ്ഥാപകന്‍ ലോറന്‍സ് ഗ്രാഫിന്റെ ആശയമായ ഈ മാസ്റ്റര്‍പീസ്, വര്‍ണ്ണാഭമായതും അപൂര്‍വവുമായ വജ്രങ്ങളുടെ ഒരു ശേഖരം ഉള്‍ക്കൊള്ളുന്നതുമാണ്.

മൊത്തം 110 കാരറ്റ് വരുന്ന വാച്ച് ഡിസൈനര്‍മാര്‍, ജെമോളജിസ്റ്റുകള്‍, കരകൗശല വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 30 സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം നാലര വര്‍ഷത്തിലേറെ ചെലവഴിച്ചായിരുന്നു നിര്‍മ്മിച്ചത്. 152.96 കാരറ്റ് വെളുത്ത വജ്രങ്ങളും അതിന്റെ മധ്യഭാഗത്ത് അപൂര്‍വമായ 38.13 കാരറ്റ് പിയര്‍ ആകൃതിയിലുള്ള വജ്രവും കൊണ്ട് അലങ്കരിച്ച ഈ വാച്ചിന് 40 മില്യണ്‍ ഡോളര്‍ (ഏകദേശം 331 കോടി രൂപ) വിലവരും, ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാച്ചായി മാറുന്നു.

മറ്റ് ആഡംബര വാച്ചുകളില്‍, പ്രത്യേകിച്ച് വിന്റേജ് വാച്ചുകളില്‍, ഒരുകാലത്ത് ഡയാന രാജകുമാരിയുടെ ഉടമസ്ഥതയിലുള്ള ഐക്കണിക് സ്വര്‍ണ്ണ കാര്‍ട്ടിയര്‍ ടാങ്ക് ഫ്രാങ്കൈസ് വാച്ച് ഉള്‍പ്പെടുന്നു. പിന്നീട് അത് മേഗന്‍ മാര്‍ക്കിളിന് സമ്മാനിച്ചു. അതുപോലെ, 2017-ല്‍ 17 മില്യണ്‍ ഡോളറിന് (ഏകദേശം 140 കോടി രൂപ) ലേലം ചെയ്യപ്പെട്ട റോളക്‌സിന്റെ പോള്‍ ന്യൂമാന്‍ ഡേടോണയും പ്രശസ്ത നടന്റെ പാരമ്പര്യം വഹിക്കുന്നു.